അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ചിലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്; രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകൾ ചിലയിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാൻ സംവിധാനമുണ്ടാക്കും. നേരത്തെതന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകൾ ഇക്കാര്യത്തിൽ  സത്വര ശ്രദ്ധപതിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this news

           

RELATED NEWS

blood donation,kerala,covid19