ബി എസ് എൻ എൽ ജീവനക്കാർ രാജ്യവ്യാപകമായി ധർണ സംഘടിപ്പിക്കുന്നു ; മുടങ്ങി കിടക്കുന്ന ശമ്പളം ഉടൻ നൽകണം എന്ന് പ്രധാന ആവശ്യം

ബി എസ് എൻ എൽ  ന്റെ സ്ഥിരവും താത്ക്കാലികവുമായ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു   രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടു നിന്ന ധർണ സംഘടിപ്പിച്ചു .ജീവനക്കാർ  എല്ലാ സംസ്ഥാനങ്ങളിലെയും  തലസ്ഥാനത്തുള്ള ഓഫീസുകളിലും ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിനും മുന്നിലാണ് ധർണ സംഘടിപ്പിക്കുന്നത് . ബി എസ്  എൻ എൽ എംപ്ലോയീസ് യൂണിയനും, ബി എസ്  എൻ  എൽ  ക്യാഷുൾ  കോൺട്രാക്ട്  വർക്കേഴ്സ്  ഫെഡറേഷനും ചേർന്നാണ് സമരത്തിന് നേതൃത്വം നൽകുന്നത് 
രാജ്യത്തെ  120000  ത്തിലധികം  ജീവനക്കാരാണ് കഴിഞ്ഞ ആറു   മാസമായി മുടങ്ങി കിടക്കുന്ന ശമ്പളം ഉടൻ നൽകണം  എന്ന് ആവശ്യപ്പെട്ട് സമരത്തിലുള്ളത് . കേന്ദ്ര സർക്കാർ കാലങ്ങളായി ബി എസ്  എൻ എൽ ന്റെ  സ്ഥിരം താത്ക്കാലിക  ജീവനക്കാരുടെ സമരങ്ങളോട് പുറം തിരിഞ്ഞിരിക്കുന്ന സമീപനം ആണ് എടുത്തു കൊണ്ടിരിക്കുന്നത്  
മോഡി ഗവണ്മെന്റ് ബി എസ്  എൻ എൽ ജീവനക്കാരുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഒരു സമീപനമാണ്  നിരന്തരമായി സാമ്പത്തിക സഹായങ്ങളും ലോണും നിഷേധിച്ചു കൊണ്ട് തുടരുന്നത് എന്നും , എന്നാൽ  ജിയോ പോലുള്ള പ്രൈവറ്റ് സേവന ദാതാക്കൾക്കു വേണ്ട എല്ലാ വിധ പിന്തുണയും സർക്കാർ കൈ കൊള്ളുന്നുണ്ട് എന്നും സി ഐ ടി യു വിന്റെ സംസ്ഥാന പ്രസിഡന്റ്  എ സൗന്ദരരാജൻ   അഭിപ്രായപ്പെട്ടു .ശമ്പളം മുടങ്ങിയതിനെ ഫലമായി ജീവനാകരുടെ ജീവിതം വല്യ ദുരിതത്തിൽ ആണെന്നും അവരുടെ ദൈനം ദിന ജീവിതവും ചിലവുകളും  കഷ്ടത്തിലാണെന്നും  സമരക്കാർ  പരാതിപ്പെട്ടു .വെസ്റ്റ് ബംഗാളിൽ  ശമ്പളം മുടങ്ങിയതിന്റെ ഭാഗമായി 5  കരാർ തൊഴിലാളികൾ ഈയിടെ ആത്‌മഹത്യാ ചെയ്തുവെന്നും  മോഡി ഗവൺമെന്റും ബി എസ് എൻ എൽ മാനേജ്‍മെന്റും നിസ്സംഗത പാലിക്കുകയാണ് എന്നും സമരക്കാർ  അഭ്പ്രായപെട്ടു .ഇത് ഇനിയും തുടർന്നാൽ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കമ്പനി  സംരക്ഷിക്കാനും വേണ്ടി തീവ്രമായ സമരങ്ങൾ സംഘടിപ്പിക്കും എന്നും സമരക്കാർ  അഭിപ്രായപ്പെട്ടു .വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകി ബി എസ്  എൻ എലിനെ  പുനരുജ്ജീവിപ്പിക്കുക  എന്നതാണ് സമരക്കാരുടെ മറ്റൊരു ആവശ്യം . ഇത് ബി എസ്  എൻ എലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതു.മോഡി സർക്കാർ തുടരുന്ന സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായാണ് ബി എസ്‌  എൻ എൽ  ഈ വിധം പ്രതിസന്ധിയിലകപ്പെട്ടത് .സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കരാർ തൊഴിലാളികളെ പിരിച്ചു വിടാനും ജോലി ദിവസങ്ങളും വേതനവും കുറയ്ക്കാനും വേണ്ട നടപടികളുമായും  ബി എസ്  എൻ എൽ മേധാവികളും സർക്കാരും മുന്നോട്ടു പോകുകയാണ് .ഇവ ജീവനക്കാരെ മാത്രമല്ല ഉപഭോക്താക്കളെയും  വലിയ തോതിൽ ബാധിക്കും . അതിനാൽ തുടർന്നും സമരങ്ങൾ തുടർന്ന് മുന്നോട്ടു പോകുമെന്നും ജീവനക്കാർ അഭിപ്രായപ്പെട്ടു

Share this news

           

RELATED NEWS

BSNL , Workers, Nation wide strike