ജാതിമത രാഷ്ട്രീയത്തിന്റെ ചരിത്രപഥം

പ്രമുഖ മാധ്യമ പ്രവത്തകനായ ബി ആര്‍ പി ഭാസ്കറിന്റെ ഇതേ പേരിലുള്ള ബ്ലോഗ്‌ പോസ്റ്റ്‌ കൂടതല്‍ വായന അര്‍ഹിക്കുന്നു എന്നാ തോന്നലില്‍  ചുവടെ ചേര്‍ക്കുന്നു 
ഫോട്ടോ :തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തു കണ്ടെത്തിയ  തകർക്കപ്പെട്ട ബുദ്ധ വിഗ്രഹം


സ്വാതന്ത്ര്യം നേടി അഞ്ചു കൊല്ലം തികയും മുമ്പാണ് ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്വിഭജനതീരുമാനത്തെ തുടർന്നുണ്ടായ വർഗീയ ലഹളയും അഭയാർത്ഥിപ്രവാഹവും വടക്കൻ പ്രദേശങ്ങളിൽ സൃഷ്ടിച്ച കാലുഷ്യം കെട്ടടങ്ങിയിരുന്നില്ലപക്ഷെ പഞ്ചാബിലെ അംബാല (ഇപ്പോൾ ആ സ്ഥലം ഹര്യാനയിലാണ്നിയമസഭാ മണ്ഡലത്തിൽ അബ്ദുൾ ഗാഫർ ഖാൻ എന്ന പ്രാദേശിക നേതാവിനെ സ്ഥാനാർത്തിയാക്കുന്നതിന് കോൺഗ്രസ് പാർട്ടി മടിച്ചില്ല.മുസ്ലിങ്ങൾ കൂട്ടത്തോടെ പാകിസ്ഥാനിലേക്ക് പലായനം ചെയ്തശേഷം ആ അതിർത്തിപ്രദേശത്ത് അവശേഷിച്ച ഏക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം വിജയിച്ചുമൂന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ച് മരണം വരെ അദ്ദേഹം ആ മണ്ഡലത്തെ പ്രതിനിധീകക്കുകയും ചെയ്തു. അവിടെ നിന്നാണ് മതനിരപേക്ഷ കക്ഷികളുൾപ്പെടെ എല്ലാവരും ജാതിയുടെയും മതത്തിന്റെയും കണക്കു സൂക്ഷ്മമായി പരിശോധിച്ചു മാത്രം സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഇന്നത്തെ അവസ്ഥയിൽ നാം എത്തി ച്ചേർന്നിരിക്കുന്നത്.  സ്വാതന്ത്ര്യസമരത്തെ നയിച്ച കക്ഷിയെന്ന നിലയിൽ ആദ്യ കാലത്ത് രാജ്യമൊട്ടുക്കു നിറഞ്ഞു നിന്ന കോൺഗ്രസ് പാർട്ടി ദുർബലമായപ്പോൾ മിക്ക സംസ്ഥാനങ്ങളിലും ഉയർന്നു വന്നത് മതത്തിന്റെയൊ ജാതിയുടെയൊ അടിസ്ഥാനത്തിൽ ജനപിന്തുണ നേടുന്ന കക്ഷികളാണ്ഇതുണ്ടായ സാഹചര്യങ്ങൾ സത്യസന്ധമായി വിലയിരുത്താതെ രാഷ്ട്രീയത്തിലെ വർഗീയ സ്വാധീനം തടയാനാകില്ല.

ജാതി ദക്ഷിണേഷ്യൻ സമൂഹത്തിൽ മാത്രം വികസിച്ച ഒരു പ്രതിഭാസമാണ്തൊഴിൽവിഭജനമായാണ് അത് ആരംഭിച്ചതെന്ന് കരുതപ്പെടുന്നുവളർച്ചയുടെ ഒരു ഘട്ടത്തിൽ എല്ലാ സമൂഹങ്ങളിലും തൊഴിൽവിഭജനമുണ്ടായിഇതര സമൂഹങ്ങളിൽ കഴിവിന്റെയൊ താല്പര്യത്തിന്റെയൊ മറ്റെന്തെങ്കിലും ഘടകങ്ങളുടെയൊ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് തൊഴിൽ തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നപ്പോൾ ഈ ഉപഭൂഖണ്ഡത്തിൽ ഓരോ വിഭാഗങ്ങൾ ഓരോ തൊഴിലുകളിൽ തളച്ചിടപ്പെട്ടുഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ വൈദിക സമൂഹം നിർണ്ണായകമായ  പങ്കു വഹിച്ചുഎല്ലാ മനുഷ്യരും  ഈശ്വരസൃഷ്ടികളെന്ന നിലയിൽ സഹോദരങ്ങളും തുല്യരുമാണെന്ന് മിക്ക മതങ്ങളും പഠിപ്പിച്ചപ്പോൾ ഇന്ത്യയിലെ   വൈദിക സമൂഹം മനുഷ്യരെ നാലായി തരംതിരിച്ചുഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലുള്ള പുരുഷസൂക്തമാണ് ഇതിനു ആധാരമായി ചൂണ്ടിക്കാണിക്കാനുള്ളത്ബ്രാഹ്മണൻ ആദിപുരുഷന്റെ മുഖത്തു നിന്നും ക്ഷത്രിയൻ കൈകളിൽ നിന്നും വൈശ്യൻ  തുടകളിൽ നിന്നും ശൂദ്രൻ പാദങ്ങളിൽ നിന്നുമാണുണ്ടായതെന്ന് അതിൽ പറയുന്നുചാതുർവർണ്യം താനാണ് സൃഷ്ടിച്ചതെന്ന് ശ്രീകൃഷ്ണൻ പറയുന്നതായ ഭഗവദ് ഗീതയിലെ പരാമർശവും ആ വ്യവസ്ഥക്ക് മതത്തിന്റെ അംഗീകാരം ചാർത്തുന്നുവർണ്ണവിഭജനത്തെ സാധൂകരിക്കുന്ന മറ്റൊന്നും രണ്ട് ഗ്രന്ഥങ്ങളിലുമില്ലഅതുകൊണ്ട് ഇതു സംബന്ധിച്ച അവയിലെ വരികൾ ബ്രാഹ്മണാധിപത്യം നിലവിൽ വന്നശേഷം ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാനായി  എഴുതിച്ചേർക്കപ്പെട്ടവയാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭാരതീയ തത്വജ്ഞാനത്തിന്റെ അത്യുദാത്തമായ ആശയങ്ങളടങ്ങുന്ന ഉപനിഷത്തുകളിൽ വിവേചനപരമായ ജാതിവ്യവസ്ഥക്ക് പിന്തുണ നൽകുന്ന പരാമർശങ്ങളില്ലഅവയിലൂടെ ഉയർന്നു വന്ന അദ്വൈത തത്വം അപരത്വം നിഷേധിക്കുകവഴി ജാതിമതഭേദ ചിന്ത പൂർണ്ണമായും നിരാകരിക്കുന്നതാണ്ബുദ്ധജൈനമതങ്ങൾ ജാതിവ്യവസ്ഥയെ ശക്തമായി എതിർക്കുകയും ദീർഘകാലം അതിന്റെ വളർച്ച തടയുകയും ചെയ്തു. മൌര്യ ചക്രവർത്തി ബ്രഹദത്തനെ വധിച്ച് പുഷ്യമിത്ര സുംഗൻ എന്ന ബ്രാഹ്മണ സൈന്യാധിപൻ ക്രി.മു 180  അധികാരം പിടിച്ചെടുത്തതോടെ വൈദിക വിഭാഗത്തിന് വടക്കൻ പ്രദേശങ്ങളിൽ ബുദ്ധസ്വാധീനം മറികടന്ന് ജാതിവ്യവസ്ഥ സ്ഥാപിക്കാൻ കഴിഞ്ഞുസുംഗ കാലത്ത് ബ്രാഹ്മണാധിപത്യത്തിന് പിന്തുണ നൽകാൻ ഭൃഗുകുലത്തിൽ പിറന്ന സുമതി തയ്യാറാക്കിയ ചട്ടസംഹിതയാണ് മനുസ്മൃതി എന്ന പേരിൽ അറിയപ്പെടുന്നത്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട നാരദസ്മൃതിയിൽ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്പിന്നീട് സുമതിയുടെ പേരു നീക്കിയിട്ട് ഗ്രന്ഥത്തിന് ദൈവീകാംഗീകാരം നേടാനായി അതിന്റെ കർത്തൃത്വം സാങ്കല്പിക കഥാപാത്രമായ മനുവിന് നൽകുകയായിരുന്നുബുദ്ധസ്വാധീനത്തിലുണ്ടായ സമത്വഭാവന ഇല്ലാതാക്കി ബ്രാഹ്മണ മേധാവിത്വം ശക്തിപ്പെടുത്തുകയായിരുന്നു  മനുസ്മൃതിയുടെ ലക്ഷ്യംരണ്ടൂമൂന്ന് നൂറ്റാണ്ടുകൾക്കുശേഷം യാജ്ഞവൽക്യൻ മറ്റൊരു ചട്ടസംഹിത തയ്യാറാക്കിമനുസ്മൃതിയിലെ പല കർക്കശ വ്യവസ്ഥകളും മയപ്പെടുത്താനും  ചില ബുദ്ധകാല നന്മകൾ പുന:സ്ഥാപിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാൽ വൈദിക പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർക്ക് യാജ്ഞവൽക്യസ്മൃതിയേക്കാൾ ഇന്നും പ്രിയങ്കരം മനുസ്മൃതിയാണ്അതിലാണല്ലൊ അവർക്ക് കൂടുതൽ അനുകൂലമായ വ്യവസ്ഥകളുള്ളത്

വടക്ക് ഈ മാറ്റങ്ങൾ നടക്കുന്ന കാലത്തെ തെക്കേ ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ച് സംഘകാല കൃതികളിൽ  നിന്ന്  മനസില്ലാക്കാനാകുന്നത് തമിഴകത്ത് വൈദിക ബ്രാഹ്മണർ എത്തിയിരുന്നെങ്കിലും അവർക്ക് ആധിപത്യമുണ്ടായിരിന്നില്ലെന്നാണ്അമ്പലങ്ങൾ അവരുടെ കൈകളിലായിരുന്നില്ല.പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് പിൽക്കാലത്ത് താണ ജാതികളെന്ന്  മുദ്രകുത്തി മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങളിൽ പെട്ടവരാണ്പല നൂറ്റാണ്ടുകളെടുത്താണ് വൈദിക സമൂഹം ഉപഭൂഖണ്ഡം മുഴുവൻ കാൽക്കീഴിലാക്കിയത്ആ പ്രക്രിയ എങ്ങനെയാണ് പുരോഗമിച്ചതെന്ന് മനസിലാക്കാൻ സഹായിക്കുന്ന വസ്തുതകൾ ജനിതക പഠനങ്ങളിലൂടെ സമീപകാലത്ത് ലഭ്യമായിട്ടുണ്ട്ഹാർവർഡ് സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പഠന റിപ്പോർട്ട് അനുസരിച്ച് 4000 കൊല്ലം മുമ്പ് ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾ തമ്മിൽ ശാരീരികമായി ബന്ധപ്പെടുന്നതിന് തടസങ്ങളുണ്ടായിരുന്നില്ലതന്മൂലം  ഇന്ന് എല്ലാ വിഭാഗങ്ങളുടെ ജനിതകഘടനയിലും പ്രാചീന ഉത്തരേന്ത്യൻ (ആര്യൻ?) ധാരയുടെയും പ്രാചീന ദക്ഷിണേന്ത്യൻ (ദ്രാവിഡ?) ധാരയുടെയും അംശങ്ങളുണ്ട്ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ ചില ഗോത്രവർഗ്ഗങ്ങൾ മാത്രമാണ് ഇതിനൊരപവാദംഅവർക്കിടയിൽ പ്രാചീന ദക്ഷിണേന്ത്യൻ ജനിതകാംശങ്ങൾ മാത്രമുള്ള വിഭാഗങ്ങളുണ്ട്ഇന്ത്യയിലെ മിക്ക ജനവിഭാഗങ്ങളിലും 39 ശതമാനം മുതൽ 71ശതമാനം വരെ പ്രാചീന ഉത്തരേന്ത്യൻ ജനിതകാംശമുണ്ടെന്ന് ഈ ഗവേഷക സംഘം കണ്ടെത്തി.ജാതിശ്രേണിയുടെ മുകൾ തട്ടിലുള്ളവരിൽ പ്രാചീന ഉത്തരേന്ത്യൻ അംശം കൂടുതലാണ്വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്വതന്ത്രമായ ഇടപഴകൽ 1900 കൊല്ലം മുമ്പ് അവസാനിച്ചു. ജനിതക പഠനത്തിന്റെ ഫലങ്ങളെ ചരിത്രത്തിൽ നിന്നും പ്രാചീനകൃതികളിൽ നിന്നും കിട്ടുന്ന അറിവുമായി ബന്ധിപ്പിച്ചു കൊണ്ട് നാമറിയുന്ന ജാതിവ്യവസ്ഥ അന്നാണ് നിലവിൽ വന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു.

സമാനമായ പഠനം നടത്തിയ ബംഗാളിലെ കല്യാണിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജെനോമിക്സിലെ ഗവേഷകർ 1500 കൊല്ലം മുമ്പ്ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്താണ് ജാതിവ്യവസ്ഥ നിലവിൽ വന്നതെന്ന  നിഗമനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്പഠനത്തിന്  തെരഞ്ഞെടുത്ത സാമ്പിളുകളുടെ സ്വഭാവത്തിലുള്ള വ്യത്യാസമാകണം കാലനിർണ്ണയത്തിലുള്ള വ്യത്യാസത്തിനു കാരണംപത്താം നൂറ്റാണ്ടിനു ശേഷമാണ് കേരളത്തിൽ ജാതിവ്യവസ്ഥ നിലവിൽ വന്നതെണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്രാജ്യത്തിന്റെ വടക്കെ അറ്റത്ത് ആരംഭിച്ച മാറ്റം തെക്കേ അറ്റത്തെത്താൻ കുറഞ്ഞത് പന്ത്രണ്ട് നൂറ്റാണ്ടെടുത്തെന്നാണ് ഇത് സൂചിപ്പിക്കുന്നത്ഓരോ പ്രദേശത്തു നിന്നും പ്രാതിനിധ്യ സ്വഭാവമുള്ള ജനിതക സാമ്പിൾ പ്രത്യേകം ശേഖരിച്ച് വിശദമായ പഠനം നടത്തിയാൽ അവിടെ എന്നാണ് ജാതിവ്യവസ്ഥയുടെ ആവിർഭാവത്തിലേക്ക് നയിച്ച സാമൂഹ്യമാറ്റം നടന്നതെന്ന് കൃത്യമായി കണ്ടെത്താനാകുംഅത്തരം പഠനങ്ങൾ നടത്താൻ നമ്മുടെ സംവിധാനങ്ങളുടെ തലപ്പത്തുള്ളവർക്ക് താല്പര്യമുണ്ടാകില്ലകാരണം അവരിലേറെയും ജാതിവ്യവസ്ഥയുടെ ഗുണം അനുഭവിച്ചവരും തങ്ങളുടെ വിഭാഗങ്ങളിൽ പെട്ടർക്ക് അതു തുടർന്നും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്ശാസ്ത്രീയമായ പഠനങ്ങളിലൂടെ ജാതിവ്യവസ്ഥ സംബന്ധിച്ച വസ്തുതകൾ പുറത്തു വരുന്നത് അവരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണല്ലൊ.

അധികാരം നേടിയ ബ്രാഹ്മണൻ മനുസ്മൃതി ഉപയോഗിച്ച് സമൂഹത്തിനുമേൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചതാണ് ആദ്യ ജാതിരാഷ്ട്രീയ പ്രയോഗംജാതിവ്യവസ്ഥ ചിലർക്ക് ജന്മനാ ഗുണവും മറ്റ് ചിലർക്ക് ജന്മനാ ദോഷവും പ്രദാനം ചെയ്യുന്നുഒരു ജാതിയിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാനൊ നീക്കാനൊ വ്യവസ്ഥയില്ലാത്തതിനാൽ ഗുണം കിട്ടുന്നവർക്ക് അത് ജീവിതകാലം മുഴുവൻ നിലനിർത്താനാകുന്നുദോഷമാണ് കിട്ടുന്നതെങ്കിൽ അതും  ജീവിതകാലം മുഴുവൻ നിലനിൽക്കുംതത്വപ്രകാരം ബ്രാഹ്മണ്യം ആർക്കും കർമ്മം കൊണ്ട് നേടാമെങ്കിലും പ്രയോഗത്തിൽ അത് ദൈവനിശ്ചയമായി മാറിസാധാരണഗതിയിൽ ഒരു വ്യക്തിയൊ സമൂഹമൊ സ്വമനസാലെ അധമത്വം സ്വീകരിക്കില്ലതന്മൂലം ജാതിവ്യവസ്ഥ നടപ്പാക്കാൻ ബലപ്രയോഗം ആവശ്യമായി വന്നുഭാസന്റെ കൃതികളിൽ നിന്ന് സുംഗ-കണ്വ കാലത്ത് വടക്കൻ പ്രദേശങ്ങളിൽ ബ്രാഹ്മണൻ ആയുധധാരിയായിരുന്നെന്ന് കാണാനാകുംരാജ്യമൊട്ടുക്ക് കാണാവുന്ന എണ്ണമറ്റതലയില്ലാത്ത ബുദ്ധ വിഗ്രഹങ്ങൾ വൈദിക അധിനിവേശത്തിന്റെ ഹിംസാത്മകതയുടെ സാക്ഷ്യങ്ങളാണ്രണ്ട് നൂറ്റാണ്ടു മുമ്പുവരെ തെക്കൻ കേരളത്തിൽ ചില ദലിത് വിഭാഗങ്ങൾക്ക് നിശ്ചിത ദിവസങ്ങളിൽ കൈകൊണ്ടു തൊട്ടൊ കമ്പെറിഞ്ഞു കൊള്ളിച്ചൊ നായർ സ്ത്രീകളെ സ്വന്തമാക്കാൻ കഴിയുമായിരുന്നുജാതിചിട്ട പാലിക്കാത്തവരെ കൊല്ലുകയും ബ്രാഹ്മണ സംബന്ധത്തിൽ അഭിരമിക്കുകയും ചെയ്ത മാടമ്പിമാർ തങ്ങളുടെ പെണ്ണുങ്ങളെ ഇങ്ങനെ വിട്ടുകൊടുത്തത് സംഘർഷാവസ്ഥ അവസാനിപ്പിക്കാനുണ്ടാക്കിയ ഒരൊത്തുതീർപ്പിന്റെ ഭാഗമായിരുന്നെന്ന് ന്യായമായും അനുമാനിക്കാംജാതിവ്യവസ്ഥ നിലവിൽ വരുന്നതിനുമുമ്പ് ഈ വിഭാഗങ്ങൾ തമ്മിൽ വിവാഹബന്ധത്തിലേർപ്പെടുന്നതിന് തടസമുണ്ടായിരുന്നില്ലെന്നും ഇതിൽ നിന്ന് മനസിലാക്കാം.

അധീശത്വം നേടിയ ബ്രാഹ്മണൻ മറ്റ് വിഭാഗങ്ങളുടെ മുൻ‌കാല നേട്ടങ്ങൾ തമസ്കരിച്ചതിന്റെ ഫലമായി സുന്ധുനദീ തീരത്ത് നിലനിന്നിരുന്ന നാഗരിക സംസ്കാരത്തെ കുറിച്ചുള്ള  അറിവ്  നമുക്ക് നഷ്ടമായി. ലോകം കണ്ട മഹാൻ ചക്രവർത്തിമാരിൽ  ഒരാളായ   അശോകനെ കുറിച്ചും നമുക്ക് അറിവില്ലാതായി.  ബ്രിട്ടീഷുകാർ നടത്തിയ പഠനങ്ങളാണ്  ആ  ‍അറിവുകൾ  നമുക്ക് വീണ്ടെടുത്തു  തന്നത്. 

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളെ വിഭജിച്ചത് ബ്രിട്ടിഷുകാരാണെന്ന് സ്ഥാപിക്കാൻ വൈദിക പാരമ്പര്യത്തിൽ പെട്ടവർ നയിക്കുന്ന ഹിന്ദു വർഗീയചേരി കുറേക്കാലമായി ശ്രമിക്കുന്നുണ്ട്യഥാർത്ഥത്തിൽ അവരുടെ പൂർവികർ തന്നെയാണ്. ‘വിഭജിച്ചു ഭരിക്കുക’ എന്ന തന്ത്രം ആവിഷ്കരിച്ചതും വിജയകരമായി നടപ്പാക്കിയതുംജാതിവ്യവസ്ഥ ജനങ്ങളെ പല തട്ടുകളിലാക്കുക വഴി അധീശത്വ നിർമ്മിതി  സുഗമമാക്കി.  അതേസമയം ജനങ്ങൾക്ക് ഒന്നിച്ചു നിൽക്കാൻ കഴിയാതെ വന്നതുകൊണ്ട്  വിദേശത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള സമൂഹത്തിന്റെ ശേഷി ശോഷിച്ചുവടക്കേ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടങ്ങിയത് 1000ആം ആണ്ടോടെയാണ്അപ്പൊഴേക്കും 12നൂറ്റാണ്ടുമുമ്പ് ആരംഭിച്ച ജാതിപദ്ധതി വടക്കേ ഇന്ത്യയിൽ പൂർണ്ണമായി വിജയിച്ചിരുന്നുബുദ്ധമതത്തെ തോല്പിച്ച് ഹിന്ദുമതം പുന:സ്ഥാപിച്ചയാളായി വാഴ്ത്തപ്പെടുന്ന ശങ്കരൻ ജീവിച്ചിരുന്നത് 788-820കാലത്താണല്ലൊഅദ്ദേഹം രചിച്ചതും അദ്ദേഹത്തിന്റെ പേരിൽ അനുയായികൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായ നിരവധി ഗ്രന്ഥങ്ങളുണ്ട്അവയിലൊന്നും ഹിന്ദുമതത്തെ കുറിച്ച് പരാമർശമില്ല.അദ്ദേഹം പ്രചരിപ്പിച്ചത് വൈദിക സമൂഹവും ഉപഭൂഖണ്ഡത്തിലെ മറ്റ് സമൂഹങ്ങളും തമ്മിലുള്ള നീണ്ടകാലത്തെ ഇടപെടലുകളിലൂടെ രൂപപ്പെട്ട  ഉപനിഷത്തുകളിലെ അദ്വൈത സിദ്ധാന്തമാണ്ശങ്കരന്റെ വിജയഗാഥയിൽ ചണ്ഡാളനെ കണ്ടപ്പോൾ അദ്ദേഹം അദ്വൈതം മറന്നുപോയ കഥയുണ്ട്ശങ്കരനെ പരീക്ഷിക്കാൻ ശിവൻ ചണ്ഡാലവേഷം കെട്ടിയെന്ന ഭാഷ്യം വിശ്വസിക്കുന്നവർക്കും ആചാര്യനും ജാതിസ്വ്വാധീനത്തിൽ നിന്ന് മുക്തനായിരുന്നില്ലെന്ന് സമ്മതിക്കേണ്ടി വരും.

കച്ചവടത്തിനായി റോമാക്കാരും ചൈനാക്കാരും ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും കേരളതീരത്തെ തുറമുഖങ്ങളിൽ എത്തിയ കാലത്ത് ബുദ്ധജൈന സ്വാധീനത്തിലായിരുന്ന ജനങ്ങൾ അവരെ മടികൂടാതെ സ്വീകരിച്ചുചില വിദേശികൾ വാണിജ്യാവശ്യങ്ങൾക്കായി ദീർഘകാലം അവിടെ തമ്പടിക്കുകയും ചെയ്തുമലനിരകൾ കടന്നെത്തിയ മുസ്ലിങ്ങൾ വടക്ക് അധികാരം സ്ഥാപിച്ചപ്പോൾ വൈദിക സമൂഹം അവരെ മ്ലേച്ഛരായി കരുതി അകലം പാലിച്ചുപേർഷ്യൻ ആയിരുന്നു പുതിയ ഭരണഭാഷകായസ്ഥർ മുതലായ ചില ജാതിവിഭാഗങ്ങളിൽ പെട്ടവർ പേർഷ്യൻ പഠിച്ച് മുസ്ലിം ഭരണാധികാരികളുടെ കീഴിൽ ജോലി സ്വീകരിച്ചുജാതിവ്യവസ്ഥ നിലവിൽ വന്ന സുംഗ കാലം മുതൽ ഉയർന്ന സർക്കാർ ജോലികൾ ബ്രാഹ്മണരുടെ കുത്തകയായിരുന്നുമുസ്ലിം ഭരണം പെട്ടെന്ന് തീരില്ലെന്ന് ബോധ്യമായപ്പോൾ തൊഴിൽ സംരക്ഷിക്കാനായി അവർ പുതിയ അധികാരികളുമായി സമരസപ്പെടാൻ തയ്യാറായിഅതിനായി അവർ പേർഷ്യൻ പഠിക്കുകയും ചിലർ ആ ഭാഷയിൽ പ്രാവീണ്യം നേടുകയും ചെയ്തു

ബ്രാഹ്മണർ തെക്കേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച ശേഷമാണ് യൂറോപ്യന്മാർ കടൽവഴി എത്തിയത്.കടലിൽ പോകുന്നത് നിഷിദ്ധമായി കരുതിയ അവരുടെ കീഴിൽ വലിയ കച്ചവടകേന്ദ്രങ്ങളായിരുന്ന തുറമുഖങ്ങളെല്ലാം അതിനകം ക്ഷയിച്ചിരുന്നുമത്സ്യബന്ധന തുറമുഖങ്ങൾ മാത്രമാണ് അവശേഷിച്ചത്ക്ഷത്രിയനെയും വൈശ്യനെയും ഏതാണ്ട് പൂർണ്ണമായി ഒഴിവാക്കിയാണ് വൈദിക സമൂഹം തെക്ക് ജാതിവ്യവസ്ഥ നടപ്പാക്കിയത്ബ്രാഹ്മണനും ആജ്ഞാനുവർത്തിയായ ശൂദ്രനും മാത്രമുള്ള കേരളത്തിൽ സാമ്പത്തിക പ്രവർത്തനം മന്ദീഭവിച്ചുഇതു തിരിച്ചറിഞ്ഞ് തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാർ ക്രിസ്ത്യാനികളെയും കോഴിക്കോട്ടെ സാമൂതിരി മുസ്ലിങ്ങളെയും ഉപയോഗിച്ച് കച്ചവടം നിലനിർത്തി.

ഉപഭൂഖണ്ഡത്തിലെ ജനവിഭാഗങ്ങളുടെ പുരാതന കഥകളും വിശ്വാസ സംഹിതകളും ഏകീകരിക്കാനുള്ള ഒരു ശ്രമം വൈദിക സമൂഹം ജാതിപദ്ധതി തുടങ്ങിയ ഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്നുആ പ്രക്രിയ പൂർത്തിയായപ്പൊഴേക്കും എല്ലാ വിഭാഗങ്ങളുടെയും അറിവുകൾ ബ്രാഹ്മണ മേൽകോയ്മയിലുള്ള ഹിന്ദുസമൂഹത്തിന്റേതായിഹിന്ദു എന്ന പേര് പേർഷ്യക്കാരുടെ സംഭാവനയാണ്. അവർ നാടിനെയും  നാട്ടാരെയും അവരുടെ മതവിശ്വാസത്തെയും കുറിക്കാൻ ഹിന്ദു എന്ന ഒരു വാക്ക് മാത്രമാണ് ഉപയോഗിച്ചത്.  ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ നാട് ഇൻഡ്യയും നാട്ടുകാർ ഇൻഡ്യാക്കാരും ആയിമതത്തെ കുറിക്കാൻ ഇംഗ്ലീഷുകാർ ഹിന്ദു എന്ന പേർഷ്യൻ പദം നിലനിർത്തിഏകമത സമൂഹങ്ങളെ മാത്രം അറിഞ്ഞിരുന്ന വിദേശികൾ ഇന്ത്യയിലെ വിശ്വാസപ്രമാണങ്ങളെയെല്ലാം ആ പേരിൽ ഏകീകരിച്ചുഅങ്ങനെ വൈദിക സമൂഹത്തിന്റെ ഏകീകരണ പ്രക്രിയക്ക് ലോകത്തിന്റെ അംഗീകാരം ലഭിച്ചു.

ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ ചുമതല ഏറ്റെടുത്തപ്പോൾ ചക്രവർത്തിനി എന്ന നിലയിൽ എല്ലാ പ്രജകളും തന്റെ കണ്ണിൽ തുല്യരാണെന്ന് വിക്ടോറിയ റാണി പ്രഖ്യാപിച്ചിരുന്നുഎന്നാൽ കൊളോണിയൽ ഭരണകൂടം ഹിന്ദുസമൂഹത്തിലെ അസമത്വം ഇല്ലാതാക്കാൻ ശ്രമിച്ചില്ലബഹുഭൂരിപക്ഷത്തിന്റെ ആചാരങ്ങളിൽ ഇടപെട്ട് എതിർപ്പ് നേരിടാൻ ഒരു ഭരണാധികാരിയും തയ്യാറാകില്ലല്ലൊസാമൂഹ്യപരിഷ്കർത്താക്കളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സതിയും ശിശുവിവാഹവും നിർത്തലാക്കിയതു മാത്രമാണ് ബ്രിട്ടീഷുകാർ നടത്തിയ ഇടപെടൽമുഗളരുടെ പിൻഗാമികളായിവന്ന ബ്രിട്ടീഷുകാരുമായി  സഹകരിക്കാൻ മുസ്ലിം ഉപരിവർഗം പൊതുവെ മടിച്ചുഅതേസമയം അവരുടെ കീഴിൽ പണിയെടുക്കാൻ ബ്രാഹ്മണർ തയ്യാറായിബ്രിട്ടീഷ് ഇന്ത്യയിലെ ഭരണസംവിധാനത്തിൽ അവർക്ക് നിർണ്ണായകമായ സ്വാധീനമുണ്ടായിരുന്നുഅത് മുസ്ലങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് മനസിലാക്കിയ സയ്യദ് അഹമ്മദ് ഖാൻ (1817-1898) ഇംഗ്ലീഷ് പഠിക്കാനും ബിട്ടീഷു ഭരണകൂടവുമായി സഹകരിക്കാനും അവരെ ഉപദേശിച്ചു

ബ്രിട്ടനിൽ ജനസംഖ്യാ കണക്കെടുക്കുമ്പോൾ മതത്തെ കുറിച്ച് ചോദിച്ചിരുന്നില്ലഎന്നാൽ 1871-72ൽ ഇന്ത്യയിൽ ആദ്യ സെൻസസ് എടുത്തപ്പോൾ മുതൽ ബ്രിട്ടീഷുകാർ മതവും ജാതിയും സംബന്ധിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിജാതിമത സംഘടനകൾ ഓരോ സെൻസസ് റിപ്പോർട്ടും രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കാനും തുടങ്ങിരാജ്യത്തെ ഹിന്ദുക്കളുടെ വക്താവായി ആദ്യം രംഗത്തു വന്നത് 1875ൽ സ്ഥാപിതമായ ആര്യ സമാജാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം  യു.എൻ.മുഖർജി എന്നൊരാൾ സെൻസസ് കണക്കുകളനുസരിച്ച് മുസ്ലിം ജനസംഖ്യാ വർദ്ധന നിരക്ക് ഹിന്ദു വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണെന്നും ആ സ്ഥിതി തുടർന്നാൽ നാലു നൂറ്റാണ്ടിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും വാദിച്ചുആ കണക്കുകൂട്ടൽ തെറ്റാണെന്ന് ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും മതം മാറിയ ഹിന്ദുക്കളെ ശുദ്ധീകരണം നടത്തി തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ടാക്കിയ ആര്യ സമാജ് വിഷയം ഏറ്റെടുത്തുഎന്നാൽ ആ സംഘടന  നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെട്ടില്ല

മുസ്ലിം ഫ്യൂഡൽ നേതാക്കൾ 1906ൽ രൂപീകരിച്ച ആൾ ഇൻഡ്യാ മുസ്ലിം ലീഗാണ്  ആദ്യ വർഗീയ രാഷ്ട്രീയ പ്രസ്ഥാനംബ്രിട്ടീഷുകാർ പ്രത്യേക മുസ്ലിം മണ്ഡലങ്ങൾ എന്ന ആവശ്യം അംഗീകരിച്ചേക്കുമെന്ന ധാരണ പരന്നത് ഹിന്ദു വർഗീയതയെ സജീവമാക്കിആ പശ്ചാത്തലത്തിലാണ്  1909ൽ ഹിന്ദു മഹാസഭ സ്ഥാപിതമായത്ലാജ്പത് റായ്മദൻ മോഹൻ മാളവ്യ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അതിന്റെയും ഭാഗമായി  തെക്കെ ആഫ്രിക്കയിൽ നിന്ന് 1915ൽ ഇന്ത്യയിൽ തിരിച്ചത്തിയപ്പോൾ ഹിന്ദുക്കളെയും മുസ്ലങ്ങളെയും ഒന്നിപ്പിക്കാനാകുന്ന ഒരു പ്രക്ഷോഭത്തെ കുറിച്ച് ഗാന്ധി ഗൌരവപൂർവം ചിന്തിക്കുകയുണ്ടായിഅദ്ദേഹം അതിനായി കണ്ടെത്തിയ വിഷയം തുർക്കി സുൽത്താനെ ഖാലിഫായി പുന:സ്ഥാപിക്കണമെന്ന ഇന്ത്യയിലെ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ ആവശ്യമാണ്തുർക്കിയിലെ ജനങ്ങൾക്കു പോലും താല്പര്യമില്ലാത്ത ഒരു വിഷയമായിരുന്നു അത്ജവഹർലാൽ നെഹ്രുവും മുഹമ്മദ് അലി ജിന്നയും അതിനോട് യോജിച്ചില്ലപക്ഷെ കോൺഗ്രസിനെക്കൊണ്ട് അതംഗീകരിപ്പിക്കാൻ ഗാന്ധിക്കു കഴിഞ്ഞു.  ഖിലാഫത്ത് പ്രസ്ഥാനം മുസ്ലിം രാഷ്ട്രീയത്തിൽ പൌരോഹിത്യത്തിന് സ്ഥാനം  നേടിക്കൊടുത്തുകോൺഗ്രസുകാർക്ക് പങ്കെടുക്കാനുള്ള സൌകര്യത്തിനായി ഹിന്ദു മഹാസഭയും മുസ്ലിം ലീഗും പലപ്പോഴും യോഗം ചേർന്നത് കോൺഗ്രസ് സമ്മേളന നഗരിയിൽ തന്നെയായിരുന്നുകോൺഗ്രസ് മതനിരപേക്ഷ നിലപാട് തുടർന്നുമഹാസഭയും ലീഗും വിഭാഗീയ പ്രവർത്തനവും തുടർന്നു.

ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തിട്ട് സ്വാതന്ത്ര്യസമരത്തിൽ നിന്ന് പിൻവാങ്ങിയ ശേഷം ഹിന്ദുവർഗീയതയ്ക്ക് ദേശീയതയുടെ പരിവേഷം നൽകി ഹിന്ദുത്വം എന്ന പേരിൽ  പ്രത്യയശാസ്ത്ര അടിത്തറ പണിത വി.ഡി.സവർക്കർ മഹാസഭയുടെ നേതാവായി. എന്നാൽ മഹാസഭ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കണ്ട കെ.ബിഹെഡ്ഗെവാർ ഹിന്ദുത്വസ്ഥാപനത്തിന് കായികപരിശീലനം  ലഭിച്ചവരെ സജ്ജമാക്കാനായി 1925ൽ രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിച്ചുഇപ്പോൾ  അതാണ് ഹിന്ദുത്വത്തിന്റെ  മുഖ്യ ചാലകശക്തി. ഘാതകനായ നാഥുറാം ഗോദ്സേക്കൊപ്പം ഗൂഢാലോചനയിലെ പങ്കാളിയെന്ന നിലയിൽ സവർക്കരും ഗാന്ധിവധക്കേസിൽ പ്രതിയായിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. ഗാന്ധിവധത്തെ തുടർന്ന് കേന്ദ്രം ആർ.എസ്. എസിനെ നിരോധിച്ചു. രാഷ്ട്രീയത്തിൽ ഇടപെടാതെ സാംസ്കാരിക സംഘടനയായി പ്രവർത്തിക്കുമെന്ന് ഉറപ്പ് വാങ്ങിയശേഷം കേന്ദ്രം നിരോധനം പിൻ‌വലിച്ചു.  ഒന്നാം പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ആർ.എസ്.എസ് മുൻ‌കൈയെടുത്ത് ഹിന്ദുമഹാസഭാ മുൻപ്രസിഡന്റ് ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ജനസംഘം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.ഹിന്ദുമഹാസഭ, ജനസംഘം, സംന്യാസിമാർ  ഉണ്ടാക്കിയ രാം രാജ്യ പരിഷത്ത് എന്നിങ്ങനെ മൂന്നു ഹിന്ദു സംഘടനകൾ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിട്ടു. അവയ്ക്ക് ചലനം സൃഷ്ടിക്കാനായില്ല. നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എടുത്ത ശക്തമായ വർഗീയവിരുദ്ധ നിലപാടാണ് അവയെ തടഞ്ഞുനിർത്തിയത്. അതുകൊണ്ടാണ് നെഹ്രുവിന്റെ ഓർമ്മ തന്നെ തുടച്ചു നീക്കാൻ നരേന്ദ്ര മോദി  സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നത്. 
നെഹ്രുവിന്റെ കാലത്തും ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്തും ഇന്ദിരാ ഗാന്ധിയുടെ കാലത്തും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായിആദ്യ രണ്ട് യുദ്ധങ്ങളും ജമ്മു കശ്മീർ പിടിച്ചെടുക്കാനായി പാകിസ്ഥാൻ ആസൂത്രണം ചെയ്തവയായിരുന്നുമൂന്ന് അവസരങ്ങളിലും കശ്മീർ താഴ്‌വരയിൽ പോലും വർഗീയ ധ്രുവീകരണമുണ്ടായില്ല

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ബീഹാറിലും ഗുജറാത്തിലും നടന്ന അഴിമതിവിരുദ്ധ സമരങ്ങളിൽ   ആർ.എസ്.എസ്.  സജീവമായി പങ്കെടുത്തു. ജയപ്രകാശ് നാരായൺ അടിയന്തിരാവസ്ഥാവിരുദ്ധ കക്ഷികളെ  ജനതാ പാർട്ടി എന്ന പേരിൽ ഒന്നിപ്പിച്ചപ്പോൾ ജനസംഘവും അതിന്റെ ഭാഗമായി. അതോടെ ഹിന്ദു വർഗീയതക്ക്  രാഷ്ട്രീയ മാന്യത ലഭിച്ചു.  ചില മുൻസോഷ്യലിസ്റ്റുകൾ  ജനതാ പാർട്ടിയിലുള്ളവർ ആർ. എസ്.എസ്. ബന്ധമുപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ പഴയ ജനസംഘം  അതിൽ നിന്ന് പിൻ‌വാങ്ങി  ഭാരതീയ ജനതാ പാർട്ടി എന്ന പേരിൽ പ്രവർത്തനം തുടങ്ങി.. നേരത്തെ ജനസംഘത്തിന്റെ ഭാഗമല്ലായിരുന്ന ചില നേതാക്കളും  അവർക്കൊപ്പം പോകാൻ തയ്യാറായി.  കോൺഗ്രസാകട്ടെ ഈ ഘട്ടത്തിൽ  ഹിന്ദു വർഗീയതയെ ശക്തമായി  എതിർക്കുന്നതിനു പകരം മൃദുസമീപനം സ്വീകരിച്ചു.  അത് ബി.ജെ.പിയെ പെട്ടെന്ന് വളരാൻ സഹായിച്ചു.  പിന്നാക്ക സംസ്ഥാനങ്ങളിലാണ് അതിന് വലിയ മുന്നേറ്റമുണ്ടാക്കാനായത്.  

ഏതാനും സംസ്ഥാനങ്ങളിലെ അടിസ്ഥാനവർഗങ്ങളുടെയും വ്യാവസായിക ‌നഗരങ്ങളിലെ തൊഴിലാളിവർഗത്തിന്റെയും പിന്തുണയോടെ ആദ്യ തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലോക് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാകാൻ കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി ജനങ്ങൾ അതിനെ കോൺഗ്രസിനു ബദലായി കാണുകയും ചെയ്തുഎന്നാൽ  കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചപ്പോൾ പല സംസ്ഥാനങ്ങളിലും അതിന്റെ സ്ഥാനത്തു ഉയർന്നുവന്നത് ജാതിശ്രേണിയുടെ മധ്യനിരകളിലുള്ള വിഭാഗങ്ങളെ ആകർഷിച്ചു വളർന്ന കക്ഷികളാണ്ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശിൽ ദലിത് നേതൃത്വത്തിലുള്ള ബഹുജന സമാജ് പാർട്ടിയും ഒരു വലിയ ശക്തിയായിഇടതു സ്വാധീനം മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങി. ദേശീയ തലത്തിൽ ഇടതു ബദൽ അപ്രത്യക്ഷമായി.
കോൺഗ്രസിനെയൊ മറ്റ് മതനിരപേക്ഷ കക്ഷികളെയൊ പിന്തുണച്ചിരുന്ന മുസ്ലിം മതന്യൂനപക്ഷത്തെഅപര‘ വിഭാഗമായി നിർത്തിക്കൊണ്ട്  ഹിന്ദു വോട്ട് ബാങ്ക് രൂപീകരിക്കുകയെന്നതായിരുന്നു ആദ്യം മുതൽ ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യമിട്ടത്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബി.ജെ.പിക്ക് അധികാരത്തിൽ വരാനായതിനെ ഈ തന്ത്രം ഒടുവിൽ വിജയിക്കുന്നതിന്റെ സൂചനയായി കാണാവുന്നതാണ്. എന്നാൽ  ജ്ജനസംഖ്യയുടെ 79.8 ശതമാനം ഹിന്ദുക്കളായിട്ടും ബി.ജെ.പിക്ക് കേവലം 31ശതമാനം വോട്ടു മാത്രമാണ് കിട്ടിയതെന്നത് മറക്കാൻ പാടില്ല. 

ബി.ജെ.പിക്ക് വോട്ടു ചെയ്തവരെല്ലാം അതിന്റെ വർഗീയ അജണ്ടയോട് യോജിക്കുന്നവരാണെന്ന് കരുതുന്നത് തെറ്റാവും. കോൺഗ്രസ് ഭരണകാലത്തെ അഴിമതിക്കഥകൾ കേട്ടു ജനങ്ങൾ മടുത്തിരുന്നു. ആ കക്ഷിയുടെ തിരിച്ചു വരവ് തടയാൻ കഴിയുന്ന ഏക കക്ഷി  ബി.ജെ.പിയാണെന്നു കണ്ട് അതിന്  വോട്ടു ചെയ്തവരും ഏറെയുണ്ടാകും. ഹിന്ദുക്കളിലൊരു ചെറിയ വിഭാഗം മാത്രമെ വർഗീയതയുടെ പിടിയിലായിട്ടുള്ളൂ എന്നർത്ഥം. നെഹ്രുവിന്റെ കാലത്തെന്ന പോലെ വർഗീയതയെ ശക്തമായി നേരിടാൻ മതനിരപേക്ഷ ശക്തികൾ മുന്നോട്ടു വന്നാൽ അതിനെ തടഞ്ഞുനിർത്താൻ മാത്രമല്ല തോല്പിക്കാനും അവർക്ക് കഴിയും. (മുംബൈ കാക്ക,  ഒക്ടോബർ-ഡിസംബർ 2016)
ലേഖകനെ കുറിച്ച് : 
കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ്‌ ബി.ആർ.പി. ഭാസ്കർ (ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ (ജനനം : മാർച്ച് 12 1932)ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ്‌ ബി.ആ.പി. ഭാസ്കർ. കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു


Share this news

           

RELATED NEWS