നോട്ടു നിരോധനത്തിന്റെ വലിയ പുകക്കു പിറകിൽ ചരിത്രം മാറ്റിമറിക്കുന്നു? ചാന്നാർ ലഹളയെയും മാറുമറക്കൽ സമരത്തെയും സിലബസ്സിൽ നിന്നും പുറത്താക്കി സി ബി എസ് സി


മാറുമറക്കൽ സമരവും ചാന്നാർ ലഹളയും ഒന്നും ഇനി സി ബി എസ് സി വിദ്യാർത്ഥികളുടെ പാഠ്യ വിഷയമല്ല. ആക്ഷേപാർഹമായ ഭാഗങ്ങൾ ഒഴിവാക്കണം എന്ന മദ്രാസ് ഹൈകോടതിയുടെ വിധിയെ തുടർന്ന് 
"ജാതി, സമരവും വസ്ത്ര ധാരണവും" എന്ന ഒരു അദ്ധ്യായം തന്നെ സി ബി എസ് സി യുടെ ഒമ്പതാം ക്‌ളാസ് സാമൂഹ്യ പാഠ പുസ്തകത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

കേരളത്തിലെ ഈഴവ/നാടാർ സമുദായങ്ങളുടെ  നവോഥാന മുന്നേറ്റങ്ങളിൽ സുപ്രധാനമായ സ്ഥാനമാണ് മാറുമറക്കൽ സമരത്തിനുള്ളത്. സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശത്തിനായി നടന്ന രക്തരൂക്ഷതമായ സമരങ്ങൾ തിരുവിതാംകൂറിന്റെ സ്ത്രീവിമോചന പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ഇവ സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെടുന്നതോടെ കേരളത്തിലും തമിഴ്നാട്ടിലുമായി 1800  കളിൽ നടന്ന ശ്രദ്ധേയമായ ഒരു നവോത്ഥാനമുന്നേറ്റം കൂടിയാണ് സി ബി എസ് സി പട്ടിക്ക് പുറത്തു നിർത്തുന്നത്.
സ്ത്രീ, ദളിത്, പിന്നോക്ക സമുദായങ്ങളുടെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ചരിത്രവും സമരങ്ങളും എല്ലാം ആദ്യം പാഠ്യപദ്ധതിയിൽ നിന്നും പിന്നെ ചരിത്രത്തിൽ നിന്നും മാറ്റിമറിക്കാനുള്ള അജണ്ടയാണ് ഇതിനു പിറകിൽ എന്ന് ആരോപണമുയരുന്നു.
1822  ഇൽ ആണ് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടി നാടാർ/ഈഴവ സ്ത്രീകൾ പ്രക്ഷപം ആരംഭിച്ചത്. മാറുമറക്കാനുള്ള അവകാശം കേരളത്തിലെ നായർ മുതൽ മേൽത്തട്ടിലുള്ള ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 
ഏതാണ്ട് നാല് പതിറ്റാണ്ടോളം വിവിധങ്ങളായ സമരങ്ങളിലൂടെയും മറ്റും വിജയത്തിൽ എത്തിയ ഈ പ്രക്ഷോഭത്തെ മാറ്റി നിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ വിജയിച്ചിരിക്കുന്നത്. 
ഈ തീരുമാനത്തിന്റെ ഭാഗമായി 17000  ത്തിൽ അധികം സ്കൂളുകളിൽ നിന്നും ഇവ മാറ്റി നിർത്തപ്പെടും. 

Share this news

           

RELATED NEWS