റിവൈവൽ ഇല്ല. കൂട്ടപ്പിരിച്ചുവിടൽ. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ് എൻഎലും എംടിഎൻഎലും അടച്ചുപൂട്ടാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം. ഒന്നര ലക്ഷം ജീവനക്കാരെ നേരിട്ട് ബാധിച്ചേക്കും. റിലയൻസിനും വൊഡാഫോണിനും വഴിയൊരുക്കാണെന്നു ആക്ഷേപം
പൊതുമേഖലാ ടെലിഫോൺ സ്ഥാപനങ്ങളായ ബിഎസ് എൻഎലും എംടിഎൻഎലും അടച്ചുപൂട്ടാൻ നിർദ്ദേശിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ രണ്ടു കമ്പനികളെയും പുനരുദ്ധരിക്കാനുള്ള 74000 കോടി രൂപയുടെ റിവൈവൽ പാക്കേജ് തള്ളിക്കളഞ്ഞ ധനമന്ത്രാലയം, അതിനു പകരം രണ്ടു കമ്പനികളും പൂട്ടുന്നതാണ് ഭേദമെന്ന് നിലപാടെടുത്തതായി ദേശീയ മാധ്യമങ്ങൾ. 

1.65 ലക്ഷം ജീവനക്കാരെ നേരിട്ട് ബാധിക്കുന്നതാണു വിഷയമെന്നും ഇതിൽ മിക്കവാറും പേരെ നിർബന്ധിത പിരിച്ചുവിടലിനു ശ്രമിക്കാമെന്നുമാണ് ധനമന്ത്രാലയം പറയുന്നത്. രണ്ടു കമ്പനികളും വലിയ തോതിൽ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടുതൽ താങ്ങാനാകില്ലെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

അതേസമയം, പ്രശ്നത്തിൽ തൊഴിലാളി യുണിയനുകളായോ മറ്റു പ്രതിനിധികളായോ കൂടിയാലോചനക്കു പോലും മന്ത്രാലയം തയ്യാറായിട്ടില്ലെന്നും വിമര്ശനമുയരുന്നു. 

എന്നാൽ ധനമന്ത്രാലയത്തിന്റെ നിലപാട് റിലയൻസും വൊഡാഫോണുമടക്കമുള്ള സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. പണ്ട്, VSNL ടാറ്റ ഗ്രൂപ്പിന് വിറ്റപ്പോലെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭൂമിയും അതിലേറെ സൗകര്യങ്ങളും ഉള്ള ഈ രണ്ടു കമ്പനികളെയും ആഗോള മൊബൈൽ ഭീമന്മാർ നോട്ടമിട്ടിരുന്നതാണ്. വായ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം NDA സർക്കാർ ആണ് 2002 ഇൽ VSNL നെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. ഒരു പക്ഷെ, അതെ മാതൃകയിലായിരിക്കും ഈ രണ്ടു കംപനികളുടെയും ഭാവിയെന്നും വിലയിരുത്തപ്പെടുന്നു.

Share this news

           

RELATED NEWS

ബിഎസ്എൻഎൽ, എംടിഎൻഎൽ