ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആയെന്നാണ് സി.ജി.എ റിപ്പോര്‍ട്ട്
 രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ(കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്) റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആയെന്നാണ് സി.ജി.എ റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനക്കമ്മി ടാര്‍ഗറ്റ് ഇതിനോടകം തന്നെ മറികടന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്ന വാദത്തിന് ശക്തിപകരുന്നതാണ് സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു.

Share this news

           

RELATED NEWS

national,economy