മഹാരാഷ്ട്രയില്‍ കടക്കെണിയിലായ കര്‍ഷകന്‍ ബി.ജെ.പിയുടെ ടീഷര്‍ട്ട് ധരിച്ച് ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയില്‍ കടക്കെണിയിലായ കര്‍ഷകന്‍ ബി.ജെ.പിയുടെ ടീഷര്‍ട്ട് ധരിച്ച് ആത്മഹത്യ ചെയ്തു.രാജു തല്‍വാര (38) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജല്‍ഗോണിലെ വീട്ടില്‍ രാജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് രാജു ധരിച്ച ടീ ഷര്‍ട്ടില്‍ ബി.ജെ.പി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന് എഴുതിയിട്ടുണ്ട്.കൃഷി നഷ്ടത്തെ തുടര്‍ന്ന് രാജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കടക്കെണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് കര്‍ഷക ആത്മഹത്യ.

മഹാരാഷ്ട്രയില്‍ നിലവില്‍ മന്ത്രിയായ സഞ്ജയ് കട്ടെയാണ് ജല്‍ഗോണിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

Share this news

           

RELATED NEWS

farmer,maharashtra