മുന്നേറാൻ ഫ്രാൻസ്;ചരിത്രം കുറിക്കാൻ ബെൽജിയം;ഫ്രാൻസിനെ തകർക്കാൻ ബെല്‍ജിയം തന്ത്രങ്ങള്‍ ഒരുക്കേണ്ടത് മുൻ ഫ്രഞ്ച് താരം തിയറി ഹെന്റി;ഫ്രഞ്ച് ക്യാംപിൽ അതൃപ്തി


റഷ്യ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ബെല്‍ജിയത്തിനെതിരേ നേരിടാനൊരുങ്ങുകയാണ് ഫ്രാന്‍സ്. യൂറോപ്പിലെ രണ്ട് കരുത്തർ നേര്‍ക്ക് നേര്‍ വരുമ്പോള്‍ മത്സരം ആവേശമുറ്റുമെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. കരുത്തിലും താരമികവിലും ബലാബലം നില്‍ക്കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമെന്നുള്ള പ്രവചനങ്ങള്‍ക്ക് പോലും അസാധ്യമെന്നാണ് ആരാധകര്‍ പറയുന്നത്. ലോകകപ്പിന്റെ സെമി ഫൈനല്‍ ആണ് മത്സരം എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.

ഫ്രാന്‍സിനെതിരെ ബെല്‍ജിയം സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഹെന്റി ഉള്ളത് ബെല്‍ജിയം പാളയത്തിലാണ്. ബെല്‍ ജിയത്തിന്റെ സഹപരിശീലകനാണ് ഹെന്റി.

എക്കാലത്തേയും മികച്ച ഫ്രഞ്ച് താരങ്ങളില്‍ ഒരാളാണ് തിയറി ഹെന്റി.1998, 2002,2006,2010 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.
ഒന്റി തെരഞ്ഞെടുത്തത് തെറ്റായ ക്യാമ്പ് ആണെന്നും, ഒന്റി ബെല്‍ജിയം പാളയത്തിലുള്ളത് വിചിത്രമായി തോന്നുന്നു എന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആയ ഒളിവര്‍ ജിറൂദ് പറഞ്ഞു.

ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ജയം ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പമാണെന്നതാണ് ഫ്രാന്‍സ് ആരാധകരെ ആശങ്കയിലാക്കുന്നത്. ലോകകപ്പിലും അല്ലാതെയുമായി 73 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 30 വട്ടം ജയം ബെല്‍ജിയത്തിനൊപ്പമായിരുന്നു. 24 ജയങ്ങളാണ് ഫ്രാന്‍സിന് നേടാനായിട്ടുള്ളത്. ബാക്കിയുള്ള 19 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

പോഗ്ബ, എംബാപ്പെ, ഗ്രീസ്മാന്‍, കാന്റെ തുടങ്ങിയവര്‍ക്കൊപ്പം ഗോള്‍ കീപ്പറായി ഹ്യൂഗോ ലോറിസും വരുമ്പോള്‍ അതിശക്തമാകുന്ന ഫ്രഞ്ച് നിരയ്‌ക്കെതിരേ കെവിന്‍ ഡിബ്രുയ്ന്‍, ലുകാക്കു, ഹസാര്‍ഡ്, തിബോ കുര്‍ട്ടോ എന്നിവരാണ് ബെല്ജിയത്തിന്റെ കരുത്ത്.

Share this news

           

RELATED NEWS

fifa world cup 2018