സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചെന്ന് റിപ്പോർട്ട്; വർധനവ് 9.62 ശതമാനം മാത്രം

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളുടെ സമ്പത്തില്‍ 9.62 ശതമാനമാണ് വര്‍ധനവുണ്ടായത്. കാര്‍വി ഇന്ത്യ പുറത്തുവിട്ട വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.2018-19 സാമ്പത്തിക വര്‍ഷം 430 ലക്ഷം കോടിരൂപയാണ് വ്യക്തികളുടെ നിക്ഷേപത്തില്‍നിന്ന് ഉണ്ടായ മൊത്തം സമ്പത്ത്. മുന്‍ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 13.45 ശതമാനം വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 3.83 ശതമാനത്തിന്റെ കുറവാണ് ഇത്തവണ. അതായത് സാമ്പത്തിക മാന്ദ്യം വ്യക്തി വിഭവങ്ങളെയും ബാധിച്ചു.ധനകാര്യ ആസ്തി മുന്‍വര്‍ഷം 16.42 ശതമാനം വര്‍ധനയായിരുന്നത് ഇത്തവണ 10.96 ശതമാനമായി കുറഞ്ഞു. ഫിസ്കല്‍ ആസ്തിയിലെ വര്‍ധന 9.24 ശതമാനവുമായിരുന്നത് ഇത്തവണ കുറഞ്ഞ് 7.59 ശതമാനമായി.

Share this news

           

RELATED NEWS

financial crisis,economy