പദ്മാവതിന് വേണ്ടി ഹാജരായ അഭിഭാഷകർക്കും കാർണിസേന വക ഭീഷണി. 'ഓലപ്പാമ്പ്' കാട്ടി പേടിപ്പിക്കുന്നതോ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വക്കീലിനെ. അംബാനിയുടെയും അദാനിയുടെയും ഒക്കെ സുഹൃത്തായ ഹരീഷ് സാൽവെയെ വരെ ഫോണിൽ വിളിച്ച് തെറി പറഞ്ഞ് പരിവാർ സേന


സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു അവസാനമില്ല. പത്മാവതിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകർക്ക് നേരെയാണ് ഇപ്പോൾ ഭീഷണി. അതും, ഇന്ന് ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന വക്കീലിന് നേരെ. 

മുകേഷ് അംബാനിയും വൊഡാഫോണും മുതൽ ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവരെ  കോടതിയിൽ ഹാജരായ മുതിര്‍ന്ന ആഭിഭാഷകന്‍ ഹരിഷ് സാല്‍വേക്ക് നേരെയാണ്  കര്‍ണിസേന പ്രവര്‍ത്തകരുടെ ഭീഷണി. ഫോണില്‍ നിരന്തരമായി ഭീഷണി കോളുകള്‍ വരുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

പേര് മാറ്റിയിട്ടും രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ചില സംസ്ഥാനങ്ങൾ സിനിമ റിലീസ് ചെയ്യുന്നത് നിരോധിച്ച പശ്ചാത്തലത്തിലാണ് വിലക്ക് നീക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ചത്.

മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്കിയും ഹരിഷ് സാല്‍വേയുമാണ് പത്മാവത് സിനിമയുടെ വിലക്കുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഹാജരായത്. കേസില്‍ സിനിമയ്ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. 

ഓഫീസ് ആക്രമിക്കുമെന്നും ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി. രജ്‌പുത് കര്‍ണിസേനയുടെ പ്രവര്‍ത്തകരാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത് എന്നും സാൽവേയുടെ ഓഫീസിൽ പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകരിൽ ഒരാളാണ് ഹരീഷ് സാൽവെ. ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി ഹാജരായ ഇദ്ദേഹം, രാജ്യത്തെ ഏറ്റവും പ്രമാദമായ പല കേസുകളും വാദിച്ചു ജയിച്ചിട്ടുണ്ട്. 

Share this news

           

RELATED NEWS