ഇന്ത്യൻ സാമ്പത്തികാവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച് ഐ.എം.എഫ്

ഇന്ത്യൻ സാമ്പത്തികാവസ്ഥ ഗുരുതര പ്രതിസന്ധിയിലാണെന്ന് ആവര്‍ത്തിച്ച് ഐ.എം.എഫ്. എന്നാല്‍ മാന്ദ്യത്തിലേക്ക് കടന്നെന്ന് പറയാനാവില്ലെന്നും ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിവ വ്യക്തമാക്കി. 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ജി.എസ്.ടി.യും നോട്ടുനിരോധനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയെന്നും അവര്‍ പറഞ്ഞു.

‘2019-ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ടത്. കഴിഞ്ഞ വര്‍ഷം സംഭവിച്ച വളര്‍ച്ചയും ഇടിവും നമ്മള്‍ പുനരാലോചിക്കേണ്ടതുണ്ട്. 2020ല്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് നമ്മുടെ കണക്കുകൂട്ടല്‍. 2021 ആകുമ്പോളേക്കും അത് 6.5 ശതമാനമായി ഉയര്‍ത്തുകയും വേണം’, ജോര്‍ജിവ മാധ്യമങ്ങളോട് പറഞ്ഞു.

Share this news

           

RELATED NEWS

imf,national,economy