ഇന്ത്യയുടെ സാമ്പത്തികസ്ഥിതി പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെന്ന്‌ ഐഎംഎഫ്‌
ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഐ.എം.എഫ് വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് മേഖലയ്ക്കുപുറമെ ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും തളര്‍ച്ച ബാധിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30- ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ ജൂണ്‍ പാദത്തിലെ വളര്‍ച്ച ആറു വര്‍ഷത്തെ താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലെത്തി. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍ 2.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 7.3 ശതമാനമായിരുന്നു വളര്‍ച്ച.

2020 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. നിര്‍മ്മാണ മേഖലയിലെ തളര്‍ച്ചയും കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജി.ഡി.പിയുടെ ഏറ്റവും പുതിയ കണക്കുകള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മന്ദഗതിയിലാണെന്ന് ഐ.എം.എഫ് വക്താവ് ജെറി റൈസ് പറഞ്ഞു.

Share this news

           

RELATED NEWS

imf,national