മുസ്ലിമായ ആമിർ ഖാൻ എന്തിനാണ് മഹാഭാരതം സിനിമ ചെയ്യുന്നതെന്ന് ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ. തെമ്മാടീ, നീ പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതം നാടകം കണ്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ച് ജാവേദ് അക്തർ. ഞങ്ങടെ നാട്ടിൽ വിഷമൊഴുക്കാൻ വരേണ്ടെന്നും അക്തർ. അംബാനിയും ആമിർ ഖാനും ഒരുമിക്കുന്ന സിനിമ വിവാദമാകുമ്പോൾ
ബോളിവുഡ് താരം ആമിർ ഖാനും റിലയൻസ് ഗ്രൂപ്പും കൂടി മഹാഭാരതം സിനിമയെടുക്കുമെന്ന് പത്രസമ്മേളനം നടത്തി അറിയിച്ചത് കഴിഞ്ഞയാഴ്ചയാണ്. അതോടൊപ്പം തന്നെ അതിനെതിരെ വർഗീയ പ്രചാരണങ്ങളും തുടങ്ങി. അഭുതമെന്നു പറയട്ടെ, തീവ്ര ഹിന്ദു അനുകൂല നിലപാടുകളെടുക്കുന്ന ഫ്രാൻകോയിസ് ഗോയിറ്റർ എന്ന ഫ്രഞ്ച് മാധ്യമപ്രവർത്തകനാണ് മുസ്ലിമായ ആമിർ ഖാന് മഹാഭാരതത്തിൽ എന്ത് കാര്യം എന്ന് ചോദിച്ച് രംഗത്തെത്തിയത്. 

നരേന്ദ്ര മോദിയുടെ  ബിജെപി സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരിനെ പോലെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഇത് അനുവദിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം ഒരു ഹിന്ദുവിനെ മുഹമ്മദ് നബിയായി അഭിനയിക്കാന്‍ മുസ്ലീങ്ങള്‍ അനുവദിക്കുമോ എന്നും. 

തീവ്ര ഹിന്ദുത്വ നിലപാടുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെടാറുള്ള ഗോയിറ്ററുടെ ട്വിറ്റെർ ഐഡി പിന്തുടരുന്നവരിൽ പ്രധാനമന്ത്രി മോഡി, അമിത് ഷാ, ബിജെപി എം പി സുബ്രമണ്യം സ്വാമി തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.

എന്നാൽ ഗോയിറ്ററുടെ ട്വീറ്റിന് ചുട്ട മറുപടിയുമായി സംഗീത രചയിതാവും എഴുത്തുകാരനും ആയ ജാവേദ് അക്തർ രംഗത്ത് വന്നു. “എടാ തെമ്മാടീ, നീ പീറ്റര്‍ ബ്രൂക്കിന്റെ  മഹാഭാരതം ഫ്രാന്‍സില്‍ കണ്ടിട്ടുണ്ടോ ഞങ്ങളുടെ രാജ്യത്ത് ഇമ്മാതിരി വിഷം പടര്‍ത്താന്‍ ഏത് വിദേശ ഏജന്‍സിയാണ് നിനക്ക് കാശ് തരുന്നത് എന്നറിയാന്‍ എനിയ്ക്ക് താല്‍പര്യമുണ്ട്” പ്രമുഖ നടി ശബാന ആസ്മിയുടെ ഭർത്താവ് കൂടിയായ ജാവേദ് അക്തര്‍ ട്വിറ്ററിൽ കുറിച്ചു.

ലോകത്ത്  ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് മഹാഭാരതത്തെക്കുറിച്ച് ചെയ്ത 12 മണിക്കൂർ  നീണ്ട നാടകം ലോകപ്രശസ്തമായിരുന്നു. നർത്തകിയും ഹിന്ദുത്വ തീവ്രവാദത്തിന്റെയും മോഡി-അമിത് ഷാ വൃന്ദത്തിന്റെയും എക്കാലത്തെയും വിമർശകയായ നർത്തകി മല്ലികാ സാരാഭായ് ആയിരുന്നു അതിൽ ദ്രൗപദിയായി വേഷമിട്ടത്.

തുടർന്നുള്ള ട്വീറ്റിൽ മോഡി പബ്ലിസിറ്റിക്ക് വേണ്ടി നിലകൊള്ളുന്ന PR ഏജൻസികളിൽ നിന്നും ഗോയ്റ്റർ പണം വാങ്ങുന്നതായും അക്തർ ആരോപിച്ചു.

എന്തായാലും, സിനിമ എടുക്കാൻ പോലും തുടങ്ങുന്നതിനു മുൻപ് വിവാദങ്ങളോടെയുമായാണ് ആമിർ ഖാന്റെ മഹാഭാരതം തുടങ്ങുന്നത്.

Share this news

           

RELATED NEWS

മഹാഭാരതം, ആമിർ ഖാൻ, റിലയൻസ്, ജാവേദ് അക്തർ