എല്ലാം ഫ്രീ കൊടുത്ത് ഒടുവിൽ അംബാനി ഗിയർ മാറ്റി; ജിയോ ഫ്രീ കോൾ അവസാനിച്ചു, മിനിറ്റിന് 6 പൈസ ഈടാക്കുംരാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ സൗജന്യ വോയ്സ് കോൾ അവസാനിപ്പിക്കുന്നു. ട്രായ് ഐയുസി ചാർജിനുള്ള പുതിയ നിബന്ധന കർശനമാക്കിയതോടെയാണ് മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് മിനുട്ടിന് 6 പൈസ ഈടാക്കാൻ ജിയോ തീരുമാനിച്ചത്. സ്വന്തം നെറ്റ് വർക്കിലേക്കുള്ള വോയ്‌സ് കാളുകൾ സൗജന്യമായി തുടരും. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ ചാർജുകൾ നിലവിൽ വരും.

2017 ൽ ടെലികോം റെഗുലേറ്റർ ട്രായ് 14 പൈസയിൽ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റർകണക്ട് യൂസസ് ചാർജ്  വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയിൽ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം. ജിയോ നെറ്റ്‌വർക്കിലെ വോയ്‌സ് കോളുകൾ സൗജന്യമായതിനാൽ ഇതര നെറ്റ് വർക്കുകളായ ഭാരതി എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ സേവനദാതാക്കൾക്ക് നൽകിയ 13,500 കോടി ഡോളർ കമ്പനി വഹിക്കേണ്ടിവന്നു. ഈ നഷ്ടം നികത്താനാണ് സൗജന്യ വോയ്‌സ് കോള്‍ അവസാനിപ്പിക്കാൻ തീരുമാനമായത്.

എന്താണ് ഐ യു സി? 

ഐ യു സി അല്ലെങ്കിൽ ഇന്റർകണക്ട് യൂസേജ് ചാർജ് എന്നത് ഒരു ഉപഭോക്താവ് വോയ്‌സ് കാൾ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ടെലികോം ഓപ്പറേറ്റർ വോയ്‌സ് കാൾ സ്വീകരിച്ച ഉപഭോക്താവിന്റെ ടെലികോം ഓപ്പറേറ്റർക്ക് നൽകേണ്ട തുകയാണ്. ട്രായ് ആണ് ഐ യു സി നിശ്ചയിക്കുന്നത്. നിലവിൽ 6 പൈസയാണ് ഐ യു സി.

ആദ്യമായാണ് ജിയോ ഉപഭോക്താക്കളിൽ നിന്നും വോയ്‌സ് കാളിന് പണം ഈടാക്കുന്നത്. അതേസമയം, വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും എന്ന് ജിയോ വാഗ്ദാനം ചെയുന്നുണ്ട്.  നിലവില്‍ ഇന്‍റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്. ഐ യു സി പോസ്റ്റ് പൈഡ് ഉപഭോതാക്കൾക്കും ബാധകമാണ്. Share this news

           

RELATED NEWS

jio,trai