ചികിത്സാ കേന്ദ്രമാകാൻ വീട് വിട്ടുനൽകാൻ തയ്യാറാണെന്ന് കമൽ ഹാസൻ


കൊറോണ വെെറസ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തിൽ തന്റെ വീട് താൽക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനൽകാൻ തയ്യാറാണെന്ന് നടൻ കമൽ ഹാസൻ. സംസ്ഥാന സർക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും  കമൽ ആവശ്യപ്പെട്ടു.കൊറോണ ബാധിച്ച് മധുരെെയിൽ 54 കാരൻ മരിച്ചിരുന്നു. തുടർന്ന് തമിഴ്നാടും കടുത്ത ജാ​ഗ്രതയിലാണ്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതനക്കാർക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

Share this news

           

RELATED NEWS

kamal hassan,covid