ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേനകളും കമ്പ്യൂട്ടറുകളും നൽകുന്നു, അവര്‍ നല്‍കുന്നത് തോക്കുകള്‍: ബിജെപിക്കെതിരെ കെജ്‌രിവാള്‍

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയ്ക്കു സമീപം വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിവെയ്പ്പ് ഉണ്ടായ സംഭവത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന ഐടി-ടെക് കോണ്‍ഫറന്‍സിനെ സംബോധന ചെയ്തു സംസാരിക്കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.

തന്റെ പാര്‍ട്ടി പേനകളും കമ്പ്യൂട്ടറുകളും നല്‍കിക്കൊണ്ട് സംഭരക ലക്ഷ്യം അവരില്‍ നിറയ്ക്കുമ്പോള്‍, അവര്‍ തോക്കുകള്‍ നല്‍കി വെറുപ്പ് നിറയ്ക്കുകയാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് എന്ത് നല്‍കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അത് ഫെബ്രുവരി എട്ടിന് വ്യക്തമാക്കുക.. അരവിന്ദ് കെജ്‌രിവാള്‍ ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിച്ചു.Share this news

           

RELATED NEWS

kejriwal