കരുത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്;എടികെയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോൾ ജയം


ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ എടികെ കൊല്‍ക്കത്തയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയം. മറ്റേജ് പോപ്ലാറ്റ്നിക്ക്, സ്ലാവിസ്ല സ്‌റ്റോയാനോവിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ കണ്ടെത്തിയത്. മത്സരത്തിലുടനീളം ഉഗ്രന്‍ പ്രകടനം കാഴ്ച്ച വെച്ച ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ജയമാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നേടിയത്.

ആദ്യ പകുതിയിലും ബ്ലാസ്റ്റേഴ്സിന് ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായിരുന്നു. തുടർച്ചയായ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത പ്രതിരോധക്കോട്ടയുടെ കെട്ടുറപ്പ് പല തവണ പരീക്ഷിച്ചു. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം 77ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി.മറ്റെഹ് പൊപ്ലാനിക് ആണ് ലീഗിലെയും ബ്ലാസ്റ്റേഴ്സിന്റെയും ആദ്യ ഗോൾ നേടിയത്. സ്റ്റഹാനോവിചിന്റെ ഷോട്ട് ഡിഫ്ലക്റ്റഡ് ആയി ഉയർന്നപ്പോൾ ഒരു ഹെഡറിലൂടെ പൊപ്ലാനിക് വലയിൽ എത്തിക്കുകയായിരുന്നു.
86ആം മിനുട്ടിൽ സ്റ്റഹോനാവിചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും 3 പോയന്റും ഉറപ്പിച്ചു. ബോക്സിന് പുറത്ത് നിന്ന് ഒരു വലം കാലൻ ഷോട്ടിലൂടെയാണ് ആയിരുന്നു സ്റ്റൊഹാനോവിചിന്റെ ഗോൾ പിറന്നത്.

Share this news

           

RELATED NEWS

kerala blasters,isl