എല്ലാവർക്കും സൗജന്യ റേഷൻ; ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ ഭക്ഷ്യകിറ്റും നല്‍കും

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും ലോക്കൗട്ടിന്റെ പിടിയിലായതോടെ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒരുമാസത്തെ സൗജന്യ റേഷൻ നൽകാനാണ് തീരുമാനം. ബിപിഎൽ കുടുംബങ്ങൾ 35 കിലോ സൗജന്യ അരി നൽകുന്നത് തുടരും.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം പരിഗണിച്ചത്. ഇതിന് പുറമേയാണ് ബിപിഎല്‍ പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് 15 കിലോ അരി ഉള്‍പ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ നല്‍കുന്നത്. നീല, വെള്ള കാർഡുകൾക്ക് 15 കിലോ അരി പുതുതായി നൽകും. പലവ്യഞ്ജന സാധനങ്ങൾ നൽകുന്നതും പരിഗണനയിലാണ്. നിരീക്ഷണത്തിലുള്ളവർക്കും കിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കാന്‍ തീരുമാനമുണ്ട്.

റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്‌. ഭക്ഷ്യ വസ്തുക്കളു​െ​ട വിതരണം ഒന്നുകില്‍ മാവേലി സ്‌റ്റോറുകള്‍, സപ്ലൈകോ വില്‍പന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ അല്ലെങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെ നേരിട്ട് നടത്തും. റേഷന്‍ കടകളില്‍ എത്തിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് ബദല്‍ മാര്‍ഗ്ഗം ​േ​തടുന്നത്.

മദ്യം ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ബാറുകളും ഏപ്രില്‍ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതി​​െ​ന്റ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാധ്യത ആരായാനും മന്ത്രിസഭ തീരുമാനിച്ചു. ഇത് എങ്ങനെ എന്ന് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും.

സംസ്ഥാനത്തെ ബിവറേജസ് കോ‍‍ർപറേഷന്റെ മദ്യവിൽപനശാലകൾ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ ഉത്തരവിട്ടിരുന്നു. നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണിൽ സ്വകാര്യ ബാറുകൾ അടച്ചു പൂട്ടിയിരുന്നു എങ്കിലും മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നു.. കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെ മദ്യവിൽപന ശാലകളില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമാകുകയും ​െ​ചയ്തിരുന്നു.

മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ​ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യ വില്‍പ്പന ശാലകള്‍ അടച്ചി​േ​ടണ്ട എന്ന തീരുമാനം ​േ​നര​േ​ത്ത എടുത്തത്. റേഷന്‍ കടകള്‍ ഇനി മുതല്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണി വരെ പ്രവര്‍ത്തിക്കില്ല. രാവിലെ 9 മണി മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയും സമയം ക്രമീകരിച്ചു. ക്ഷേമ പെന്‍ഷനുകള്‍ നേരത്തേ നല്‍കാനും ക്ഷേമ പെന്‍ഷനുകളില്‍ പെടാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കാനും നേരത്തേ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

Share this news

           

RELATED NEWS

kerala,ration,covid