കേരളത്തില്‍ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്ത് 24ന്
കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്ത് 24 ന് നടക്കും. എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.

സൂക്ഷ്മ പരിശോധന 14-നു നടക്കും. ആഗസ്ത് പതിനേഴാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.

Share this news

           

RELATED NEWS

kerala