'ജനാധിപത്യത്തിൻ്റെ തറക്കല്ലിളക്കുന്ന പരിപാടി';രാമക്ഷേത്ര ഭൂമി പൂജ സംപ്രേഷണം ചെയ്താൽ ദൂരദർശൻ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പി.രാമനും അന്‍വര്‍ അലിയും

അയോദ്ധ്യയിൽ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജ (भूमि पूजन-Bhoomi Poojan) ചടങ്ങിന്റെ തത്സമയ സംപ്രേഷണം ദൂരദർശൻ നടത്തുകയാണെങ്കില്‍ ചാനൽ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രശസ്ത കവികളായ പി.രാമനും അൻവർ അലിയും

ജനാധിപത്യത്തിൻ്റെ തറക്കല്ലിളക്കുന്ന ആഗസ്റ്റ് 5 പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറാത്ത പക്ഷം ദൂരദർശൻ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്കാരിക പരിപാടിയിലും ഇനി മേലിൽ പങ്കെടുക്കുന്നതല്ല എന്ന് കവി പി.രാമൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇതിനു പിന്നാലെ പി.രാമന്റെ തീരുമാനത്തോടൊപ്പം ചേർന്ന് കവി അൻവർ അലിയും പ്രതികരിച്ചു.

“മസ്ജിദ് പൊളിച്ചിടത്ത് മന്ദിർ നിർമ്മാണം ആരംഭിക്കുന്നതിൻ്റെ തൽസമയ സംപ്രേഷണം നടത്തുകയാണെങ്കിൽ താനിനി ദൂർദർശൻ്റെ പരിപാടികളിൽ പങ്കെടുക്കില്ല എന്ന് കാവ്യസഹോദരനായ പി.രാമൻ പ്രഖ്യാപിച്ചതിനൊപ്പം ഞാനുമുണ്ട്. കേരളത്തിലെയും എല്ലാ ഇന്ത്യൻ ഭാഷകളിലെയും വെളിവുള്ള എല്ലാ എഴുത്തുകാരും മറ്റു കലാകാരരും ധൈഷണികരും സമാനമായ തീരുമാനമെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.” എന്ന് അൻവർ അലി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Share this news

           

RELATED NEWS

dooradarshan