പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍;ആര്യാടൻ ഷൗക്കത്തടക്കം 10 പേർക്കെതിരെ കേസ്

പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ  വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പഴയങ്ങാടിയിലെത്തി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്.

അൻവറിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കസ്റ്റഡിയിലെടുത്തവരെ മലപ്പുറത്തേക്ക് കൊണ്ടുപോകും. സംഘത്തിലെ നാലാമനായ മഴൂർ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധൻരാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ കസ്റ്റഡിയിലായ വിപിൻ.

Share this news

           

RELATED NEWS

kerala,pv anvar