ലൂക്ക മോഡ്രിച് ലോകഫുട്ബോളർ;കൊയേഷ്യയിലെ മോഡ്രിച്ചി മലനിരകളിൽ നിന്ന് ചരിത്രത്തിലേക്ക് പറന്നിറങ്ങി റയൽ താരം;മെസ്സിയോ റൊണാൾഡോയോ അല്ലാത്ത ഒരാൾ ലോക ഫുട്ബാളറാക്കുന്നത് ഒരു ദശാബ്ദത്തിനിടെ ആദ്യംപോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിനെയും പിന്നിലാക്കി ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് ഫിഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരന്‍. അവസാന റൗണ്ടില്‍ റൊണാള്‍ഡോ, സലാഹ് എന്നിവരെ പിന്നിലാക്കിയാണ് മോഡ്രിച്ച് ഫുട്‌ബോളര്‍പട്ടം കരസ്ഥമാക്കിയത്.

ബ്രസീലിയന്‍ താരം മാര്‍ത്തയാണ് ഏറ്റവും മികച്ച വനിതാ താരം. അതേസമയം, മികച്ച പരിശീലകനായി ഫ്രഞ്ച് ടീം കോച്ച് ദിദിയര്‍ ദെഷാംപ്‌സിനെ തിരഞ്ഞെടുത്തു. ഫ്രാന്‍സിന്റെ തന്നെ കെയിലന്‍ എംബാപ്പെയാണ് മികച്ച യുവതാരം. എവര്‍ട്ടണെതിരേ 2017 ഡിസംബര്‍ 10ന് ലിവര്‍പൂളിനായി സലാഹ് നേടിയ ഗോള്‍ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തു.

കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കയ്യടക്കിവെച്ചിരുന്ന പുരസ്‌കാരമാണ് മോഡ്രിച്ച് ഇക്കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്കായും റയല്‍ മാഡ്രിഡിനായും പുറത്തെടുത്ത പ്രകടനത്തിലൂടെ നേടിയത്. ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ച മോഡ്രിച്ച് റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. മികച്ച പുരുഷ താരം, വനിതാ താരം, പുരുഷ-വനിതാ ടീം പരിശീലകര്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങില്‍ നൂറില്‍ 25 ശതമാനം വോട്ടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുമ്പോള്‍, ശേഷിക്കുന്ന 75 ശതമാനത്തില്‍ ഇരുപത്തഞ്ച് ശതമാനം വീതം വോട്ടുകള്‍ യഥാക്രമം ദേശീയ ടീം പരിശീലകര്‍, ദേശീയ ടീം ക്യാപ്റ്റന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രത്യേക വിദഗ്ദ സമിതിയാണ് തിരഞ്ഞെടുക്കുന്നത്.ലിയോണിന്റെ റെനോള്‍ഡ് പെഡ്രോസ് മികച്ച വനിതാ ടീം പരിശീലകനായി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ കരസ്ഥമാക്കി.
' വെൽബെട്ട കുന്നുകൾക്കിടയിലെ മോഡ്രിച്ചി എന്ന കുഗ്രാമത്തിലായിരുന്നു ഞങ്ങൾ. കന്നുകാലികളെ മേച്ചും മറ്റും ഉപജീവനം നടത്തുന്ന പരമ ദരിദ്രമായ ഒരു ഗ്രാമം. അച്ഛനുമമ്മയും ഫാക്ടറി തൊഴിലാളികൾ. അതിരാവിലെ പോയാൽ രാത്രി വൈകി തിരിച്ചു വരും. കുഞ്ഞു ലുക്കാക്കും അനുജത്തി ജാസ്മിനാക്കും കൂട്ട് മുത്തച്ഛൻ മാത്രം. 

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം കലാപമായിരുന്നു. ഞങ്ങളുടെ നാട്ടിലും. 
ക്രോയേഷ്യൻ വംശജരായ ഞങ്ങളോട് സെർബിയക്കാർ നാടുവിട്ടുപോകാൻ ഭീഷണിപ്പെടുത്തുമായിരുന്നു. ഞങ്ങൾക്ക് ഇവിടമല്ലാതെ മറ്റെവിടെപ്പോകാൻ? മുത്തച്ഛൻ വഴങ്ങിയില്ല. ഞങ്ങൾ മോഡ്രിച്ചിൽ തന്നെ കഴിഞ്ഞു. 

1991 ഡിസംബർ 8 . അന്ന് മുത്തച്ഛൻ പതിവുപോലെ പശുക്കളെ കൊണ്ടുവരാൻ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞു. ഫുട്ബാൾ കളിയ്ക്കാൻ പോയ താൻ കേട്ടത് ജാസ്മിനായുടെ അലമുറയിട്ടുള കരച്ചിൽ. അത് സംഭവിച്ചു. അവർ മുത്തച്ഛനെ വെടിവെച്ച് കൊന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ടയാൾ.
പിന്നെ എല്ലാമെടുത്ത് ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. അഭിയാർഥിക്കാമ്പിലെ നരകത്തിലേക്ക്. പറയുന്നത് ലുക്കാ ലുക്കാ മോഡ്രിച്ച്.

അത്രക്കനുഭവിച്ചിട്ടുണ്ട് കുഞ്ഞു ലുക്കാ. ഓർക്കാൻ വെറുക്കുന്ന തന്റെ കുഞ്ഞു നാളുകൾ. ആ കാലഘട്ടം... അതിൽ നിന്നെല്ലാം തങ്ങളെ രക്ഷിച്ചത് ഫുട്ബാൾ ആണ്. അതുകൊണ്ടു ലൂക്കയ്ക്കു ഫുട്ബാൾ വെറുമൊരു കളിയല്ല. അതിജീവനം തന്നെ. 

Share this news

           

RELATED NEWS

luca modric,fifa,football