ബിജെപിയിലേക്ക് പോയ തൃണമൂൽ കൗൺസിലർമാർ തിരിച്ച് വരുന്നു;മമതയ്ക്ക് ആശ്വാസംലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മികച്ച പ്രകടനമാണ് ബി.ജെ.പി കാഴ്ചവെച്ചത്. അതിന് ശേഷം നിരവധി തൃണമൂല്‍ കൗണ്‍സിലര്‍മാരാണ് ബി,ജെ.പിയില്‍ ചേക്കേറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണം ഉണ്ടാക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയിലേക്കുള്ള ഒഴുക്ക്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആശ്വാസമുണ്ടാക്കുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോവുന്നത്.

കഴിഞ്ഞ ആഴ്ചയില്‍, കുറഞ്ഞത് മൂന്ന് മുനിസിപ്പാലിറ്റികളിലെയെങ്കിലും കൗണ്‍സിലര്‍മാരാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. ബി.ജെ.പിയേക്കാളേറെ, മുകുള്‍ റോയിക്കാണ് തിരിച്ചു വരവ് ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. മുകുള്‍ റോയിയുടെ സ്വാധീന മേഖലകളാണ് ഈ മുനിസിപ്പാലിറ്റികള്‍. ഈ കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മുകുള്‍ റോയിക്ക് വലിയ നേട്ടമാണ് ബി.ജെ.പിയില്‍ ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ ഇവരുടെ തിരിച്ചു പോക്ക് മുകുള്‍ റോയിക്ക് നഷ്ടമുണ്ടാക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ ബംഗാളിലെ ബി.ജെ.പിയില്‍ ഉള്‍പ്പോര് ശക്തമായിരിക്കുകയാണ്. മുകുള്‍ റോയിയും ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദീലീപ് ഘോഷും തമ്മിലാണ് ഉള്‍പ്പോര് ആരംഭിച്ചിട്ടുള്ളത്. മുകുള്‍ റോയ് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ദീലീപ് ഘോഷും അദ്ദേഹത്തെ പിന്തുണക്കുന്നവരും പറയുന്നത്.

Share this news

           

RELATED NEWS

tmc,mamata banerjee