അതെ, പതിനഞ്ചു മിനുറ്റ് സംസാരിക്കാൻ--ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച്, പെട്രോൾ വിലയെപ്പറ്റി, ആസിഫയെപ്പറ്റി, റാഫേൽ ഇടപാടിനെക്കുറിച്ച് -- വർഷങ്ങളോളം നിശ്ശബ്ദനായിരിക്കാൻ വേണ്ടത്രയും വിഷയങ്ങൾ. പ്രധാനമന്ത്രിയെ ട്രോളി മാതൃഭൂമി പത്രപ്രവർത്തക മനില സി മോഹൻ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മാതൃഭാഷയിൽ പതിനഞ്ചുമിനിറ്റ്‌ സംസാരിക്കാൻ വെല്ലുവിളിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ട്രോളി മാതൃഭൂമി വാരികയിലെ കോപ്പി എഡിറ്റർ മനില സി മോഹൻ. 

ചുമ്മാ പതിനഞ്ച് മിനുട്ടിന്റെ ഉഡായിപ്പ് വെല്ലുവിളി. പതിനഞ്ചു മിനുട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടോ? നോട്ട് നിരോധനം സംബന്ധിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ? പതിനഞ്ചു മിനുട്ട്മുഹമ്മദ് അഖ്ലാഖിനേയും ജുനൈദിനേയും ആസിഫയേയും നജീബിനേയും കുറിച്ച് വെറുതേ സംസാരിക്കാൻ?" മനില തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം:

Manila C Mohan
13 hrs · 
പതിനഞ്ചു മിനുട്ട് പേപ്പറില്ലാതെ പ്രസംഗിക്കാമോ എന്ന് 
രാഹുൽ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്,
പതിനഞ്ചു മിനുട്ട് ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യമുണ്ടോ?
പതിനഞ്ചു മിനുട്ട് പെട്രോൾ വിലവർധനയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി പറയാൻ?പതിനഞ്ച് മിനുട്ട് നോട്ട് നിരോധനം സംബന്ധിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ? പതിനഞ്ചു മിനുട്ട്മുഹമ്മദ് അഖ്ലാഖിനേയും ജുനൈദിനേയും ആസിഫയേയും നജീബിനേയും കുറിച്ച്
വെറുതേ സംസാരിക്കാൻ? പതിനഞ്ച് മിനുട്ട് മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോംഗ് മാർച്ചിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താൻ? പതിനഞ്ച് മിനുട്ട് അദാനിയും അംബാനിയുമായുള്ള സൗഹൃദത്തിന്റെ ആഴം പങ്കുവെക്കാൻ? പതിനഞ്ച് മിനുട്ട് റാഫേൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച്? ആധാറിനെക്കുറിച്ച്? കർഷക ആത്മഹത്യയെക്കുറിച്ച് പറയാൻ?
പറഞ്ഞു വരുമ്പോൾഒരുപാടുണ്ട്. പതിനഞ്ച് മിനുട്ടുകൾ വീതം മാറ്റിവെച്ചാൽ 
വർഷങ്ങളോളം നിശ്ശബ്ദനായിരിക്കാൻ വേണ്ടത്രയും വിഷയങ്ങൾ.

എന്നിട്ടാണ് ചുമ്മാ.... പതിനഞ്ച് മിനുട്ടിന്റെ ഉഡായിപ്പ് വെല്ലുവിളി.

Share this news

           

RELATED NEWS

നരേന്ദ്ര മോഡി, മനില സി മോഹൻ