'ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥ മതവിശ്വാസിയായിരുന്നു, വര്‍ഗീയവാദി ആയിരുന്നില്ല':ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍
ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥ മതവിശ്വാസിയായിരുന്നെന്നും എന്നാല്‍ വര്‍ഗീയവാദിയല്ലായിരുന്നെന്നും ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. അതേസമയം മതവിശ്വാസികളെല്ലാം വര്‍ഗീയ വാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളജും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി നടത്തിയ എറുഡൈറ്റ് സ്‌കോളര്‍ ഇന്‍ റസിഡന്‍സ് പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക്കുകയായുരുന്നു എം.ജി.എസ്. ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം

Share this news

           

RELATED NEWS

mgs narayanan