'എബിവിപി ഗോ ബാക്ക്' ;തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എ.ബി.വി.പിക്ക് ഗോബാക്ക് വിളിച്ച് ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍

 തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എ.ബി.വി.പിക്ക് ഗോബാക്ക് വിളിച്ച് ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ദല്‍ഹി സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മിറാന്‍ഡ ഹൗസ് കോളേജിലെത്തിയ എ.ബി.വി.പിക്കാരെയാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് തിരിച്ചയച്ചത്.

വോട്ട് അഭ്യര്‍ഥിച്ച് സ്റ്റേജില്‍ കയറിയ നേതാക്കളെ ‘എ.ബി.വി.പി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍ തിരിച്ചയച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി നേതാക്കള്‍ സ്റ്റേജ് വിട്ട് ഇറങ്ങിപ്പോയി.

സെപ്തംബര്‍ 13നാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്. എ.ബി.വി.പിയും എന്‍.എസ്.യു.ഐയും ഐസയുമാണ് മത്സര രംഗത്തുള്ളത്.

Share this news

           

RELATED NEWS

du,delhi,abvp