കൊച്ചിയിൽ എം.പി. യുടെ വീടുൾപ്പെടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് 'ചെന്നിത്തല ഡാം' തുറന്നുവിട്ടതു കൊണ്ടാണോ? കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് എം എം മണി

കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെയും കോര്‍പറേഷന്‍ മേയറേയും പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയകാരണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായാണ് മന്ത്രി രംഗത്തെത്തിയത്.

‘കൊച്ചിയില്‍ എം.പി. യുടെ വീടുള്‍പ്പെടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിത്തല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോ ?’ എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് 'പ്രത്യേക പ്രതിഭാസം' മാത്രം.
കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും 'മനുഷ്യനിർമ്മിത ദുരന്തം'.

യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണ്.

Share this news

           

RELATED NEWS

mm mani,kerala,social media