ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയുടേതല്ല ആർ എസ് എസ്സിന്റെ സംസ്കാരം ആണെന്ന് മോഹൻ ഭാഗവതിന് മറുപടിയും ആയി സി പി ഐ എം നേതാവ് ബ്രിന്ദ കാരാട്ട്

ആള്‍ക്കൂട്ട കൊലകള്‍ ഭാരതത്തിന് അന്യമാണെന്നും പാശ്ചാത്യമാണെന്നും പ്രസ്താവനയിറക്കിയ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് മറുപടിയുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ആള്‍ക്കൂട്ടകൊലകള്‍ ആര്‍.എസ്.എസിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ബൃന്ദ വിമര്‍ശിച്ചു

ആര്‍.എസ്.എസ് നേതാവ് സത്യമാണ് പറയുന്നതെങ്കില്‍ സുപ്രീംകോടതി പറയുന്നത് തെറ്റാണോ? കാരണം, 2018 ജൂലൈയില്‍ സുപ്രീംകോടതി രാജ്യത്തെ ആള്‍ക്കൂട്ട കൊലകളെക്കുറിച്ച് പരാമര്‍ശിക്കുകയും ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ തടയാന്‍ എട്ടോ പത്തോ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിലൊന്നുപോലും പരിഗണനയില്‍പോലുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നതാണ് വാസ്തവം’, ബൃന്ദ പറഞ്ഞു

‘ജനാധിപത്യം എത്തിനില്‍ക്കുന്ന അപകടാവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ഇത് ജനാധിപത്യമാണോ ആള്‍ക്കൂട്ട ആധിപത്യമാണോ എന്ന് വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇന്ന് മോഹന്‍ഭാഗവത് പറഞ്ഞത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിലില്ല എന്നാണ്. ആള്‍ക്കൂട്ടകൊലകള്‍ ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ ഭാഗമാകുന്നതുവരെ അത് ഇന്ത്യന്‍ സംസ്‌കാരത്തിലുണ്ടായിരുന്നില്ല’, ബൃന്ദ കൂട്ടിച്ചേര്‍ത്തു.

Share this news

           

RELATED NEWS

mob lynching,rss,india,cpim,brinda karat,mohan bhagawath