അടുത്ത വർഷം നടക്കാനിരിക്കുന്ന കുംഭമേളക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ഹരിദ്വാറില്‍ 2021-ല്‍ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിനായി 375 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പ്രത്യേക സഹായധനം എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത്. കുംഭമേളയ്ക്കുവേണ്ടി വന്‍തുക അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നന്ദി അറിയിച്ചു.

അതിനിടെ, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിന് പിന്നാലെ കുംഭമേളയ്ക്കായി വന്‍തുക അനുവദിച്ച നടപടി വിവാദമായേക്കും. ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണിത്.

Share this news

           

RELATED NEWS

kumbh mela