എന്തു കൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധമില്ല; പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ദീപ നിശാന്ത്


പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് അധ്യാപിക ദീപ നിശാന്ത്. സംഘാടകര്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് കലോത്സവത്തില്‍ നിന്ന് മടങ്ങുന്നത്. വിവാദങ്ങളെ കുറിച്ച് നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും എന്തു കൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും ദീപ ഒരു ചാനലിനോട് ആരാഞ്ഞു. സ്ത്രീ ആയതിനാലാണ് ഈ വിധം മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശ്ശബ്ദയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപ പറഞ്ഞു.

പ്രതിഷേധത്തിനിടെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണയം നടത്തി ദീപ നിശാന്ത് നടത്തിയിരുന്നു. ദീപക്കെതിരെ വേദിക്ക് സമീപവും പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് അവരെ സ്ഥലത്ത് നിന്നും മാറ്റി. ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായാണ് അവര്‍ എത്തിയത്. ജഡ്ജിങ് പാനലില്‍ ഇവര്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

എന്നാല്‍, എഴുത്തുകാരി എന്ന നിലയില്‍ അവരെ പാനലില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് മുമ്പേ ഇക്കാര്യം തീരുമാനിച്ചിരുന്നതാണെന്നും സംഘാടകര്‍ വ്യക്തമാക്കി. ഇത് അവഗണിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. കലേഷ് എന്ന യുവകവിയുടെ കവിത മാറ്റിയെഴുതി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അവര്‍ മാപ്പ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന ചില സാംസ്‌കാരിക പരിപാടികളില്‍ നിന്നും അവരെ മാറ്റി നിറുത്തിയിരുന്നു.

Share this news

           

RELATED NEWS

ദീപ നിശാന്ത്