ബ്രാഹ്മണര്‍ ജന്മംകൊണ്ട് ഉയര്‍ന്നവർ:വിവാദ പരാമർശവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള


മറ്റു സമുദായങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലുള്ള അര്‍പ്പണബോധവും ത്യാഗവും കൊണ്ടുതന്നെ ബ്രാഹ്മണര്‍ ജന്മംകൊണ്ട് ഉയര്‍ന്നവരാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ വെച്ചു നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ ചടങ്ങില്‍ വെച്ചാണ് ബിര്‍ള ഇത്തരത്തില്‍ പ്രതികരിച്ചത്.

‘ബ്രാഹ്മണ സമുദായം എപ്പോഴും മറ്റു സമുദായങ്ങളെ നയിക്കുന്നതില്‍ കാര്യക്ഷമത കാണിക്കാറുണ്ട്. മാത്രമല്ല ഈ രാജ്യത്തെ നയിക്കുന്നതില്‍ പ്രധാന പങ്കും അവര്‍ വഹിച്ചിട്ടുണ്ട്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഇന്നും ഏതെങ്കിലുമൊരു ഗ്രാമത്തിലോ മറ്റോ ബ്രാഹ്മണര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരുടെ അര്‍പ്പണ ബോധവും സേവന മനോഭാവവും കാരണം അവര്‍ക്കായിരിക്കും എപ്പോഴും അവിടെ ഉന്നത സ്ഥാനം. അതുകൊണ്ടു തന്നെ അവര്‍ ജന്മനാല്‍ ഉയര്‍ന്ന മൂല്യമുള്ളവരാണ്.’ ഓം ബിര്‍ള പറഞ്ഞു.

ബ്രാഹ്മണരെ അഭിനന്ദിച്ച് ബിര്‍ള ഞായറാഴ്ച ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകള്‍ ഇട്ടിരുന്നു.ഓം ബിര്‍ളയുടെ ട്വിറ്ററര്‍ പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ലോക്‌സഭാ സ്പീക്കര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവിയെങ്കിലും മാനിക്കേണ്ടിയിരിക്കുന്നു എന്നാണ് അഭിപ്രായമുയരുന്നത്.

പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് രാജസ്ഥാന്‍ അധ്യക്ഷയായ കവിത ശ്രീവാസ്തവ ബിര്‍ളയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ബിര്‍ള തന്റെ വാക്കുകള്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Share this news

           

RELATED NEWS

om birla