കോവിഡ് പ്രതിസന്ധികാലത്ത് 'പ്ര​ഗ്യാ സിം​ഗ് എം.പിയെ കാണാനില്ല';ഭോപ്പാലിൽ പോസ്റ്ററുകള്‍ പ്രചരിക്കുന്നു

കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ ഭോപ്പാൽ എം.പി പ്ര​ഗ്യാ സിം​ഗ് ഠാക്കൂറിനെ കാണാനില്ലെന്ന് ന​ഗരത്തിൽ പോസ്റ്റർ. നങ്ങള്‍ ദുരിതത്തിലായിരിക്കെ ആശ്വാസവുമായെത്തേണ്ട എംപിയെ മണ്ഡലത്തില്‍ എവിടെയും കാണുന്നില്ലെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം. ഭോപ്പാലില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 1400 കഴിഞ്ഞു.

കാണാതായവരെ അന്വേഷിക്കുക എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. എന്നാൽ പ്ര​ഗ്യാസിം​ഗ് താക്കൂറിന്റെ അഭാവത്തെ ന്യായീകരിച്ചു കൊണ്ടാണ് ബിജെപി വക്താവ് രാഹുൽ കോത്താരി രം​ഗത്തെത്തിയിരിക്കുന്നത്. പ്ര​ഗ്യാസിം​ഗ് താക്കൂർ എയിംസിൽ കാന്‍സറിനും കണ്ണിനും ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അതേ സമയം, വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ജനങ്ങൾ രണ്ടുവട്ടം ചിന്തിക്കാണമെന്നാണ് മുതിർന്ന കോൺ​​ഗ്രസ് നേതാവും മുൻമന്ത്രിയുമായ കമലേശ്വർ പട്ടേലിന്റെ പ്രതികരിച്ചു.

Share this news

           

RELATED NEWS

pragya singh