രാജ്യത്തിന്റെ വാണിജ്യമേഖലയിലേക്കുള്ള പണമൊഴുക്ക് 88 ശതമാനം ഇടിഞ്ഞു;റിസർവ് ബാങ്ക് റിപ്പോർട്ട്
രാജ്യത്തിന്റെ വാണിജ്യമേഖലയിലേക്കുള്ള പണമൊഴുക്ക് ഗുരുതരമായ തോതിൽ ഇടിഞ്ഞെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ ഫണ്ടൊഴുക്ക് 88 ശതമാനം കണ്ട് ഇടിഞ്ഞതായാണ് റിപ്പോർട്ട്. ബാങ്കുകളില്‍ നിന്നും ബാങ്കിതര സാമ്പത്തികസ്ഥാപനങ്ങളിൽ നിന്നുമുള്ള പണമൊഴുക്കാണ് ഗുരുതരമായ വിധത്തിൽ തടസ്സപ്പെട്ടിരിക്കുന്നത്. 2019-20 കാലയളവിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 90,995 കോടി രൂപയാണ് വാണിജ്യമേഖലയിലേക്ക് എത്തിയിട്ടുള്ള ഫണ്ട്. ഇത് മൂൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ ഫണ്ടൊഴുക്കിനെക്കാൾ ഗണ്യമായ കുറവാണ് കാണിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 7,36,087 കോടി രൂപയായിരുന്നു വാണിജ്യമേഖലയിലേക്ക് ഒഴുകിയെത്തിയത്

ഭക്ഷ്യേതര വ്യവസായങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകൾ വളരെയേറെ കുറഞ്ഞിരിക്കുകയാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 1,65,187 കോടി രൂപയാണ് ഈ വിഭാഗത്തിൽ വായ്പയായി നൽകിയിരുന്നതെങ്കിൽ നടപ്പുവർഷത്തിൽ ഇത് 93,688 കോടിയായി കുറഞ്ഞിരിക്കുന്നു. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾ ഇറക്കുന്ന കമേഴ്സ്യൽ പേപ്പറുകളുടെ അളവിലും സാരമായ കുറവാണ് വന്നിരിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 2,53,669 കോടി രൂപയുടെ കമേഴ്സ്യൽ പേപ്പറുകൾ പുറത്തിറങ്ങിയിരുന്നത് ഇത്തവണ വെറും 19,118 കോടിയായി ചുരുങ്ങി.

Share this news

           

RELATED NEWS

rbi