ബാങ്കിങ് മേഖലയില്‍ വായ്പ വളര്‍ച്ച 8.7 ശതമാനമായി താഴ്ന്നു;58 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയെന്ന് റിപ്പോര്‍ട്ട്സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ ഉപഭോഗവും നിക്ഷേപവും ഉയര്‍ത്തുന്നത് വെല്ലുവിളിയായി തുടരുന്നതായി റിസർവ് ബാങ്കിന്റെ ധനകാര്യ സ്ഥിരത റിപ്പോര്‍ട്ട്. എങ്കിലും രാജ്യത്തിലേക്കുളള മൂലധന ഒഴുക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള സാമ്പത്തിക തളര്‍ച്ചയുടെ ഫലമായി കയറ്റുമതിമേഖല പ്രതിസന്ധി നേരിടുമ്പോഴും കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമായി നില്‍ക്കുന്നത് ആശ്വാസം പകരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യ മേഖല ബാങ്കുകളുടെ വായ്പ വളര്‍ച്ച ഇരട്ട അക്കമായി 16.5 ശതമാനമായി ഉയര്‍ന്നെങ്കിലും മൊത്തത്തില്‍ ബാങ്കിങ് മേഖലയില്‍ വായ്പ വളര്‍ച്ച 8.7 ശതമാനമായി താഴ്ന്നു.2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മൊത്തം ഡിമാന്‍ഡ് കുറഞ്ഞു. ഇതിനകം തന്നെ മന്ദഗതിയിലായ സാമ്പത്തിക വളര്‍ച്ചക്ക് ഇത് ആക്കംകൂട്ടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Share this news

           

RELATED NEWS

rbi,bank,economy