നെറ്ഫ്ലിക്സും ആമസോണും ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആർ എസ്സ് എസ്സ് , ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ആർ എസ്സ് എസ്സ്

രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളായ നെറ്റഫ്‌ലിക്‌സിലെയും ആമസോണിലെയും ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി ആര്‍.എസ്.എസ് പ്രതിനിധികള്‍. മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കം ‘യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാരത്തെയും ധാര്‍മ്മികത’യെയും കാണിക്കുന്നതായിരിക്കണമെന്നും ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിക്കുന്നതോ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെയോ ഹൈന്ദവ ചിഹ്നങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈല എന്ന സീരീസ് സംപ്രേഷണം ചെയ്തതുമായുണ്ടായ വിവാദത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രതിനിധികള്‍ നെറ്റ്ഫ്‌ലിക്‌സുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ദേശ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കമ്പനി അധികൃതരെ അറിയിച്ചതായും  റിപ്പോര്‍ട്ടുകൾ  വരുന്നു.
ആള്‍കൂട്ട ആക്രമണങ്ങള്‍ ഹിന്ദു ദേശീയവാദികളുമായി ബന്ധിപ്പിച്ച് ചിത്രീകരിക്കുന്ന രീതിയെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് വിമര്‍ശിച്ചിരുന്നു. ന്യൂനപക്ഷ വികാരം മുതലെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് ആര്‍.എസ്.എസ് നിലപാട്.

Share this news

           

RELATED NEWS

netflix,amazon,rss,laila,anti national