പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് സിലബസ്സിൽ നിന്നും നീക്കണമെന്നും കേന്ദ്രമന്ത്രി സത്യപാൽ സിംഗ്. പറഞ്ഞത് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ സിറ്റിയുടെ പഴയ പോലീസ് കമ്മീഷണറും


ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. പറഞ്ഞത് കുറഞ്ഞ ആളൊന്നും അല്ല. ഇപ്പോൾ കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. പോലീസ് സർവീസിൽ സ്തുത്യർഹമായ സേവനം. മുംബൈ സിറ്റിയുടെ പഴയ കമ്മിഷണർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. പക്ഷെ ഇപ്പോൾ കണ്ടെത്തിയത് കുരങ്ങനില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പറയുന്നില്ല എന്നാണ്. 

കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണാമപ്പെടുന്നത് കണ്ടതായി പൂര്‍വികരൊന്നും പറഞ്ഞിട്ടില്ല. അതിനാല്‍ തെറ്റായ സിദ്ധാന്തം സ്‌കൂള്‍, കോളജ് സിലബസുകളില്‍ നിന്ന് എടുത്തുമാറ്റണമെന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായ സിംഗ് പറഞ്ഞു. അഖിലേന്ത്യാ വൈദിക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുരങ്ങ് മനുഷ്യനായി മാറുന്നത് നമ്മുടെ പൂര്‍വികരാരും കണ്ടിട്ടില്ല. അതേക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകങ്ങളും നാമാരും വായിച്ചിട്ടില്ല. അതിനാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണ്. അത് സ്‌കൂള്‍ കോളജ് സിലബസുകളില്‍ നിന്നും എടുത്തുമാറ്റണം-കേന്ദ്രമന്ത്രി പറഞ്ഞു. 

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ഐ.പി.എസ് ഉപേക്ഷിച്ചാണ് സത്യപാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ലോക്സഭയിലേക്ക് ഉത്തർ പ്രദേശിലെ ബറൗട്ടിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

Share this news

           

RELATED NEWS