കോവിഡ് പ്രതിരോധത്തിന് പാകിസ്ഥാന് 45 കോടി രൂപ സംഭാവന നൽകി ഷാരൂഖ് ഖാൻ;സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിക്കുന്നു;സത്യാവസ്ഥ ഇങ്ങനെയാണ്

കോവിഡ് 19 പ്രതിസന്ധി തുടരവെ നിരവധി താരങ്ങളാണ് പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്‍ക്കും സഹായധനം നല്‍കിയെത്തിയത്. എന്നാല്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ സഹായധനം നല്‍കാത്തതിനാല്‍ സോഷ്യല്‍ മീഡിയ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഷാരൂഖ് പാകിസ്ഥാനായി 45 കോടി പ്രഖ്യാപിച്ചതായി പറയുന്ന വീഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ഇതോടെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തി. എന്നാല്‍ ട്വിറ്ററില്‍ പ്രചരിക്കുന്ന 2017ലേതാണ്. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 ആള്‍ക്കാരാണ് മരിച്ചത്.

അന്ന് ഷാരൂഖ് 45 കോടി നല്‍കിയതായി കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാര്‍ത്തയാണ് ട്വിറ്ററില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ കമ്പനിയും പിഎം കെയേര്‍സ് ഫണ്ടിലേക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മറ്റ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.Share this news

           

RELATED NEWS

shah rukh khan,fake news