വിനോദ സഞ്ചാരികൾക്കു കാശ്മീരിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി കേന്ദ്ര സർക്കാർ, ഒക്ടോബർ പത്തു മുതൽ കാശ്മീരിലേക്കു വരാമെന്നു സർക്കാർ

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു. വിനോദ സഞ്ചാരികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് രണ്ട് മാസത്തിന് ശേഷമാണ് പിന്‍വലിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെയായിരുന്നു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീര്‍ ഭരണകൂടം അറിയിച്ചു.

കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇത് വ്യാഴാഴ്ച മുതല്‍ നിലവില്‍വരുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടവും അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അമര്‍നാഥ് തീര്‍ത്ഥാകര്‍ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 5 ലക്ഷം പേര്‍ കശ്മീര്‍ സന്ദര്‍ശത്തിനെത്തിയിരുന്നെന്നാണ് കണക്ക്

Share this news

           

RELATED NEWS

kashmir,article 370,tourist,amarnath,modi,bjp