സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തിലെത്തിക്കാൻ ഇന്ത്യ ബുദ്ധിമുട്ടും;മോദി സർക്കാരിന്റെ ശ്രദ്ധ മറ്റു കാര്യങ്ങളിൽ;മുന്നറിയിപ്പുമായി അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കായി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ താത്പര്യം കാണിക്കുന്നില്ലെന്ന് പ്രശസ്ത അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധൻ സ്റ്റീവ് ഹാങ്ക്. ഇക്കാരണത്താൽ 2020ൽ സാമ്പത്തിക വളർച്ച 5 ശതമാനത്തിലെത്തിക്കാൻ ഇന്ത്യ പാടുപെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണിയിൽ കാര്യമായ ചലനമുണ്ടാക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങൾ കൊണ്ടുവരാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശക്തവും ആവശ്യമായതുമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ താൽപര്യം കാണിക്കുന്നില്ല. അതിനുപകരം രാജ്യത്ത് അസ്ഥിരതയുണ്ടാകുന്ന വംശീയത, മതം എന്നീ കാര്യങ്ങളിലാണ് സർക്കാരിന്റെ ശ്രദ്ധ. മോദിയുടെ കീഴിൽ ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം’ എന്നതിൽനിന്ന് ‘ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ്യം’ എന്നതിലേക്കാണ് ഇന്ത്യ പോകുന്നതെന്നു പലരും വിശ്വസിക്കുന്നു. അടുത്തകാലം വരെ ഇന്ത്യ അതിവേഗ വളർച്ചയുടെ പാതയിലായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ പാദത്തിൽ വളർച്ച 4.5% ആയി. ആറു വർഷത്തെ ഏറ്റവും താഴ്ചയായിരുന്നു അന്നു കുറിച്ചത്.നിക്ഷേപത്തിലെ വേഗക്കുറവും ഇപ്പോഴുണ്ടായ ഉപഭോഗത്തിലെ കുറവും തൊഴിൽ അവസരങ്ങൾ കുറഞ്ഞതും ഗ്രാമീണ ജനതയുടെ സാമ്പത്തിക പ്രയാസങ്ങളും വളർച്ചയെ തളർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോൺ ഹോപ്സ്കിൻസ് സർവകലാശാലയില അപ്ലൈഡ് ഇക്കണോമിക്സ് അദ്ധ്യാപകനായ ഹാങ്ക്, യു.എസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ സാമ്പത്തിക ഉപദേശക സമിതിയിലും അംഗമായിരുന്നു.

Share this news

           

RELATED NEWS

steve hank,economy