കശ്മീരിലെ കേന്ദ്രസർക്കാർ നടപടികളെ വിമർശിച്ചു തമിഴ് സിനിമ താരം വിജയ് സേതുപതി;ജനങ്ങളുടെ പ്രേശ്നങ്ങൾ പരിഹരിക്കേണ്ടത് ജനങ്ങൾ തന്നെ എന്ന് സേതുപതി

കാശ്മീരിൽ നിലനിന്നിരുന്ന പ്രേത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു വിജയ് സേതുപതി.ഓസ്‌ട്രേലിയയിലെ  മെൽബണിലെ ഒരു റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി കേന്ദ്രസർക്കാരിനെ വിമർശിച്ചത് .

ഇത് ജനാധിപത്യ വിരുദ്ധമാണ്. പെരിയാര്‍ മുന്നേ പറഞ്ഞിട്ടുണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അവര്‍തന്നെയാണെന്ന്. എനിക്ക് നിങ്ങളുടെ വീട്ടിലെ പ്രശ്‌നത്തില്‍ തലയിടാന്‍ കഴിയോ? നിങ്ങളാണ് അതിനു പരിഹാരം കാണേണ്ടത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ടാവാം. എന്നാല്‍ എന്റെ തീരുമാനങ്ങള്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇവ രണ്ടും വ്യത്യാസമുണ്ട്’ വിജയ് സേതുപതി പറഞ്ഞു.

നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയെ അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ‘മിഷന്‍ കശ്മീരി’ന് അമിത് ഷായ്ക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രജനീകാന്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Share this news

           

RELATED NEWS

article 370,kashmir,vijay sethupathi,