എം ആർ ബി യും പ്രേംജിയും വിധവാ വിവാഹം പ്രഖ്യാപിച്ച മണ്ണിൽ വീണ്ടും നവോത്ഥാനത്തിന്റെ ശബ്ദം ഉയരുന്നു. അച്ഛന്റെ സംസ്കാരക്രിയകൾ നടത്തി യാഥാസ്തികരെ ഞെട്ടിച്ച് കവയത്രി വി എം ഗിരിജ


നിരന്തരം സ്വയം നവീകരിക്കപ്പെടുന്ന സമുദായമെന്നു കേരളത്തിലെ നമ്പൂതിരിമാരെ പറഞ്ഞാൽ ഒരുപക്ഷെ അതിശയോക്തിയാകില്ല.  
82 വർഷങ്ങൾക്കു മുൻപ് എം ആർ ബി യും പ്രേംജിയും തങ്ങൾ വിധവാ വിവാഹത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച പരപ്പനങ്ങാടി ചെറമംഗലത്ത് മന നവോത്ഥാനപരമെന്നു പറയാവുന്ന ഒരു പ്രവർത്തനത്തിന് കൂടി സാക്ഷ്യത്തെ വഹിച്ചു. അതും യാഥാസ്ഥിതികർക്ക് അത്രക്കൊന്നും ഉൾകൊള്ളാൻ സാധിക്കാത്ത ഒരു കർമ്മത്തിന്. 
തന്റെ അച്ഛന്റ സംസ്കാര ചടങ്ങുകൾ സ്വയം ഏറ്റെടുത്തു നിർവ്വഹിച്ച് മാതൃകയായി  കവിയിത്രി കൂടിയായ വി എം ഗിരിജ. ജീവിച്ചിരുന്ന കാലത്തോളം ആചാരനാനുഷ്ടാനങ്ങളിൽ ഒന്നും വിശ്വാസമില്ലായിരുന്ന വടക്കേപ്പാട്ട് വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മകളാണ് ഗിരിജ. ഇന്നലെയായിരുന്നു സംസ്കാര ചടങ്ങുകൾ. സാധാരണ നമ്പൂതിരി സമുദായത്തിൽ ആൺമക്കളാണ് സംസ്കാരക്രിയകൾ നടത്താറ്. 
ഓൾ ഇന്ത്യ റേഡിയോവിൽ ജോലി ചെയ്യുന്ന ഗിരിജ അറിയപ്പെടുന്ന കവയിത്രിയും സാമൂഹ്യ പ്രവർത്തകയും ആണ്. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. ആര്‍. നീലകണ്ഠന്‍ ആണ് ഭർത്താവ്. 
1935 ഇൽ നമ്പൂതിരി സമുദായത്തിൽ വിധവാ വിവാഹത്തിന്  തയ്യാറാണെന്ന പ്രസ്താവന ചെറുപ്പക്കാരായിരുന്ന എം ആർ ബി യും എം ബി യും ആദ്യമായി നടത്തിയതും വർഷങ്ങൾക്ക് മുമ്പ് ഇതേ മണ്ണിൽ വെച്ചാണ്‌. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നടന്ന സമരങ്ങളിൽ പ്രധാനസ്ഥാനമുണ്ട് ഈ വിധവാ വിവാഹത്തിന്. അതെ മണ്ണിൽ തന്നെ നടന്ന സംസ്കാരക്രിയകളിലെ പൊളിച്ചെഴുത്തും തീർച്ചയായും ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാം.

Share this news

           

RELATED NEWS