സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്;പ്രവേശനം തടയുന്നത് ഇസ്‌ലാമിക വിരുദ്ധം: മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ്

മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനോട് യോജിപ്പെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം കമാല്‍ ഫറൂഖി. സൗകര്യക്കുറവുള്ള ചില പള്ളികളിൽ മാത്രമാണ് ഇപ്പോൾ സ്ത്രീകൾ കയറുന്നതിന് തടസ്സമുള്ളത്. സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കമാല്‍ ഫറൂഖി പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ശബരിമലയിൽ യുവതീപ്രവേശനം സംബന്ധിച്ച കേസിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശന കേസും സുപ്രീം കോടതിയുടെ ഏഴ് അംഗ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിലാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

ഏഴ് അംഗ വിശാല ബെഞ്ചിന് കേസ് വിടാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. മതസ്വാതന്ത്രയം മതകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം, മതകാര്യങ്ങളിലെ ലിംഗസമത്വം എന്നിങ്ങനെ വളരെ ആഴവും വ്യാപ്തിയുമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് കേസുകള്‍ വിശാലബെഞ്ചിന്‍റെ പരിഗണനയ്ക്കായി വിട്ടത്. ഒരു മതേതര രാജ്യത്തെ മതപരമായ കാര്യങ്ങളില്‍ ചില പൊതുധാരണകളും നിയമങ്ങളും ആവശ്യമാണ് കമാല്‍ ഫറൂഖി പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലിം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. എന്നാല്‍ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ തന്നെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണം. പൂനെയില്‍ നിന്നുമാണ് ഇപ്പോള്‍ ഇതില്‍ കേസ് വന്നിരിക്കുന്നത് ഈ കേസ് തെറ്റിദ്ധാരണ മൂലമുണ്ടായതാണ്. തെറ്റിദ്ധാരണ മാറ്റി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിക്കും. കേരളത്തിലെ പല പള്ളികളിലും മുസ്ലിം സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട് കമാല്‍ ഫറൂഖി പറഞ്ഞു.

Share this news

           

RELATED NEWS

women's entry to mosques