രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് കുറയാന്‍ അതും കാരണമായിട്ടുണ്ടാവാമെന്നാണ് യെദിയൂരപ്പ പറഞ്ഞത്. ലൈവ് മിന്റിനോടാണ് യെദിയൂരപ്പയുടെ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കുറച്ച് സ്വാധീനം ചെലുത്തിയിരിക്കാം. ഞാനത് നിഷേധിക്കുന്നില്ല. നമ്മുടെ വരുമാനവും നികുതി പിരിവും തൃ്പതികരമാണ് മാത്രമല്ല നമ്മള്‍ പ്രതീക്ഷിച്ചതില്‍ അതികവുമാണ്. എന്തായാലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ കുറവുണ്ട്. എന്തായാലും എത്ര കിട്ടുമെന്ന് നോക്കാം- യെദിയൂരപ്പ പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് വ്യവസായി മുകേഷ് അംബാനി പറഞ്ഞതിന് പിന്നാലെയാണ് യെദിയൂരപ്പയും സമാന അഭിപ്രായം തന്നെ പറയുന്നത്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചാ മുരടിപ്പ് അനുഭവപെടുന്നുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു അംബാനി പറഞ്ഞത്.

Share this news

           

RELATED NEWS

yeddyurappa,economy