പ്രമുഖ സംവിധായകൻ അടൂർ ഗോപാല കൃഷ്ണനും മമ്മൂട്ടിയും തമ്മിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'പദയാത്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് ആണ്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് മുജീബ് മജീദ് ആണ് പ്രവീൺ പ്രഭാകർ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട 30 വർഷത്തിന് ശേഷമാണ് അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടി കൂട്ടുകെട്ടിൽ നിന്ന് ഒരു സിനിമ വരുന്നത്. ഇതിനു മുൻപ് വിധേയൻ അനന്തരം മതിലുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒന്നിച്ചു.