മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു. അല്പം മുൻപ് എറണാകുളം എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. 90 വയസ്സ് ആയിരുന്നു. മോഹൻലാലിന്റെ ജീവിതത്തിൽ വളരെ വലിയ പങ്ക് വഹിക്കുകയും അദ്ദേഹത്തിനെ വളർച്ചയിൽ ഏറ്റവും അധികം സന്തോഷിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. മോഹൻലാലിനും അമ്മയുമായി വളരെ വലിയ ആത്മബന്ധം പുലർത്തിയിരുന്നു. ഈ അടുത്ത് തന്നെ അദ്ദേഹത്തിന് ദാദ സാഹിബ് ഫൽകെ അവാർഡ് ലഭിച്ച സന്തോഷം പങ്കിടാൻ ആദ്യം പോയത് അമ്മയുടെ അടുത്തേക്കാണ്. കൂടാതെ അമ്മയോടുള്ള സ്നേഹം പലവേദികളിലും അദ്ദേഹം പങ്കുവെച്ചിട്ടുള്ളതുമാണ്.