ഇന്ത്യയിലെ വടക്ക് കിഴക്കൻ ഭാഗത്തായി 670 ഓളം കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ആരവല്ലി പർവത നിരയിൽ ഇനി പുതിയ ഖനന ഉടമ്പടികൾ അനുവദിക്കുകയില്ല എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തുവന്നിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ലക്‌ഷ്യം വെച്ചാണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഈ ഉത്തരവിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങൾക്കും ഈ ഉത്തരവ് ബാധകമായേക്കും. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മലനിരകളിലൊന്നായ ആരവല്ലി മലനിരകൾ ഡൽഹി, ഹരിയാന , രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. വേദാന്ത ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ സിങ്ക്, ബിർള ഗ്രൂപ്പ്, ടാറ്റ തുടങ്ങിയ പ്രമുഖരാണ് ആരവല്ലി പർവത മേഖലയിലെ പ്രധാന ഖനി ഉടമസ്ഥർ.
കാലാകാലങ്ങളായി അനിയന്ത്രിതമായി നടന്നുകൊണ്ടിരിക്കുന്ന ഖനനം മൂലം നിരവധി നാശനഷ്ടങ്ങൾ നേരിട്ടുവരുന്നതായും ഇതിൽത്തന്നെ ഭൂഗർഭ ജലനിരപ്പ് താഴുന്നതായും മരുഭൂമിവൽക്കരണം സംഭവിക്കുന്നതായും പരിസ്ഥിതി സംരക്ഷണ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ ഖനന ഉടമ്പടികൾ റദ്ദ് ചെയ്തത്. കൂടാതെ ഇത്തരം പരിസ്ഥിതി പ്രശ്ങ്ങളെക്കുറിച്ച് ഗഹനമായ പരിശോധന നടത്തി അവയ്ക്ക് അനിയോജ്യമായ പരിഹാര പദ്ധതികൾ അവലംബിക്കാൻ സർക്കാർ ഗവേഷണസ്ഥാപനങ്ങളോട് അറിയിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ കായലാവസ്ഥ വ്യതിയാനത്തിന് ഗണ്യമായ പങ്ക് വഹിക്കുന്ന മലനിരകളാണ് ആരവല്ലി മലനിരകൾ അതിനാൽ തന്നെ ഇവിടങ്ങളിൽ നടക്കുന്ന ഖനനം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ വടക്കേ ഇന്ത്യയിലും ബാധിക്കാൻ ഉള്ള സാധ്യത കൂടുതലാണ്. പക്ഷെ കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല രാഷ്ട്രീയ കക്ഷികളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ നടപടി പ്രായോഗികമല്ലെന്നും വൈകിയെടുത്ത തീരുമാനമാണെന്നും സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം നടപ്പിലാക്കാൻ പാടുകയുള്ളു എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ഖനന പരിധിയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട് ഇതിനു മറുപടിയെന്നോണം സർവ്വേ ഓഫ് ഇന്ത്യ ഉപയോഗിച്ച് ശാസ്ത്രീയ മാപ്പിംഗ് നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.