വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ''തുടക്കം'' ത്തിന്റെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു. ജൂഡ് ആന്റണി ജോസഫ് അഖിൽ കൃഷ്ണ ലിനേഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് എഴുതി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഓണം റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തും. നേരത്തെ മോഹൻലാൽ ചിത്രത്തിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു അത് സ്ഥിതീകരിക്കുന്ന വിധത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ആശിർവാദ് സിനിമാസ്ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്.