ബസ്സും ലോറിയും തകരാറിലായതിനെ തുടർന്ന് കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ശനിയാഴ്ച പുലർച്ച ആണ് വാഹനങ്ങൾ തകരാറിലായത് എങ്കിലും ഗതാഗതകുരുക്ക് അവസാനിക്കാൻ പിന്നെയും ഒരുപാട് സമയമെടുത്തു. കൂടാതെ നിരവധി ചരക്ക് വാഹനങ്ങൾ കൂടി ഈ വഴി വന്നപ്പോൾ കുരുക്ക് വീണ്ടും രൂക്ഷമായി. ഏതാണ്ട് 3 മണിക്കൂറോളം സമയമാണ് ആളുകൾ ഗതാഗതകുരുക്കിൽ അകപ്പെട്ടുപോയത്. ഇതിനിടയിൽ എത്തിയ അത്യാസന്ന വാഹനങ്ങൾക്കുപോലും കുരുക്ക് മറികടക്കാൻ സാധിച്ചില്ല. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പാതയാണെങ്കിലും ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല എന്നതാണ് സത്യം.