ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് നാളെ തുടക്കം. വഡോധാരയിൽ നാളെ ഉച്ചക്ക് 1 30 ന് ആണ് മത്സരം. ശുഭമാൻ ഗില് നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും മത്സരിക്കും. ദക്ഷിണാഫ്രിക്കക്കെതിരായി കാഴ്ചവെച്ച തകർപ്പൻ ഫോമിലാണ് രോഹിത് ശർമരയും വിരാട് കോഹ്‌ലിയും. എല്ലാവരും ഉറ്റുനോക്കുന്നതും ഇവരുടെ തന്നെ പ്രകടനമായിരിക്കും. ദക്ഷിണാഫ്രിക്കക്കെതിരെ 2 സെഞ്ച്വറി യും ഒരു അർദ്ധസെഞ്ച്വറിയും കോഹ്ലി നേടിയിരുന്നു. നീണ്ടനാൾ കേട്ടുകൊണ്ടിരുന്ന വിമർശനങ്ങൾക്ക് മറുപടി ആയിരുന്നു കഴിഞ്ഞ സീരീസിലെ പ്രകടനം. ഡെവൻ കോൺവോയ് ആണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ. വെസ്റ്റ്ഇൻഡീസിനെതിരെ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാൻഡ് കളത്തിൽ ഇറങ്ങുക.