ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില സണ്ടർലാൻടുമായി ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയായി പിരിയുകയായിരുന്നു ഇരു ടീമുകളും. ബോൾ കൈവെക്കൽ (possession) ഒഴിച്ച് നോക്കിയാൽ ഇരു ടീമുകളും ഇഞ്ചോടിച്ചു പോരാട്ടമായിരുന്നു ഇരു ടീമുകളും 4 ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് ഉതിർത്തത് എങ്കിലും ഗോൾ വല ഭേദിക്കാൻ ഇരു ടീമുകൾക്കും ആയില്ല. ഇതോടുകൂടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെ മാഞ്ചസ്റ്റർ സിറ്റി തുടരുന്നു ആദ്യ സ്ഥാനത് നിൽക്കുന്ന ആഴ്‌സണലുമായി 4 പോയിന്റ് വ്യത്യാസം ആണ് നിലവിൽ സിറ്റിക്ക് ഉള്ളത്. പ്രീമിയർ ലീഗിലെ സിറ്റിയുടെ അടുത്ത മത്സരം ചെൽസിയുമായി ജനുവരി 4 നു ആണ്.